മാസ്ക്കിനു പോലും മറയ്ക്കാനാകാത്തെ സന്തോഷം; ഞാൻ സുഖമായിരിക്കുന്നുവെന്ന് പെലെ
Updated: Nov 17, 2021, 19:19 IST
|
തന്റെ ആരോഗ്യസ്ഥിതിയിൽ ഏറെ പുരോഗതിയുണ്ടെന്നും താൻ തികഞ്ഞ സന്തോഷവാനായി ഇരിക്കുന്നുവെന്നും ഫുട്ബോൾ ഇതിഹാസം പെലെ. ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കുറച്ചധികം നാളുകളായി നമ്മൾ സംസാരിച്ചിട്ട്. ഞാൻ സുഖമായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കുകയാണ്. സുരക്ഷക്കായി മുഖത്ത് വച്ചിട്ടുള്ള മാസ്ക്കിന് പോലും എന്റെ സന്തോഷത്തെ മറയ്ക്കാനാകില്ലെന്ന് ഞാൻ കരുതുന്നു. എല്ലാ ദിവസവും എനിക്ക് സന്തോഷകരമായ സന്ദേശങ്ങൾ അയച്ച എല്ലാർക്കും നന്ദി; പെലെ കുറിച്ചു.