ഹർഭജൻ സിങ് വിവാഹിതനാകുന്നു
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വിവാഹിതനാകുന്നു. നടിയും മോഡലുമായ ഗീത ബസ്രയാണ് വധു. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു.
Aug 22, 2015, 15:21 IST
| 
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വിവാഹിതനാകുന്നു. നടിയും മോഡലുമായ ഗീത ബസ്രയാണ് വധു. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു.
വിവാഹം ഒക്ടോബർ 29 പഞ്ചാബിലെ ജലന്ദറിൽവച്ച് നടത്തും. സൗത്ത് ആഫ്രിക്കൻ പര്യടനത്തിനത്തിനുളള ഇന്ത്യൻ ടീമിലേക്ക് ഹർഭജൻ തെരഞ്ഞെടുക്കപ്പെട്ടാൽ തീയതിയിൽ മാറ്റമുണ്ടാകും. ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ടീമിനൊപ്പമുളള ഹർഭജൻ മടങ്ങിവന്നതിനുശേഷം വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. 2006 ൽ പുറത്തിറങ്ങിയ ദിൽ ദിയ ഹായ് എന്ന ചിത്രത്തിൽ ഇമ്‌റാൻ ഹാഷിമിക്കൊപ്പമായിരുന്നു ഗീതയുടെ ബോളിവുഡിലേക്കുളള എൻട്രി.