ഹർഭജൻ സിംഗും ഗീതാ ബസ്രയും വിവാഹിതരാകുന്നു?

ഓഫ് സ്പിന്നർ ഹർഭജൻ സിംഗും ബോളിവുഡ് നടി ഗീതാ ബസ്രയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഈ മാസം തന്നെ ഇരുവരും വിവാഹിതരാകുമെന്നും അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
 | 

ഹർഭജൻ സിംഗും ഗീതാ ബസ്രയും വിവാഹിതരാകുന്നു?
ന്യൂഡൽഹി: ഓഫ് സ്പിന്നർ ഹർഭജൻ സിംഗും ബോളിവുഡ് നടി ഗീതാ ബസ്രയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഈ മാസം തന്നെ ഇരുവരും വിവാഹിതരാകുമെന്നും അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

‘ദി ട്രെയിൻ’ എന്ന സിനിമയിലൂടെയാണ് ഗീതാ ബസ്ര ശ്രദ്ധേയമാകുന്നത്. ഹർഭജന്റെ കളികൾ നടക്കുമ്പോൾ മിക്കവാറും ഗീതയുടെ സാന്നിദ്ധ്യമുണ്ടാകുന്നതും ഗോസിപ്പുകൾക്ക് കാരണമായി.