ഒറ്റക്ക് പൊരുതി ഹെത്ത്മെയർ; വിൻഡീസിന് മേൽ ശ്രീലങ്കക്ക് വിജയം

 | 
Srilanka
 

ടി20 ലോകകപ്പിൽ നിലവിലെ ജേതാക്കളായ വെസ്റ്റിൻഡീസ് ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. ശ്രീലങ്ക  20 റൺസിനാണ് വിൻഡീസിനെ തോൽപ്പിച്ചത്. ലങ്ക ഉയർത്തിയ 190 എന്ന വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടിയെങ്കിലും 2 പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഷിംറോൺ ഹെത്ത്മെയർ , നിക്കോളാസ് പൂരൺ എന്നിവരുടെ ചെറുത്തു നിൽപ്പാണ് വൻ തകർച്ചയിൽ നിന്നും ടീമിനെ രക്ഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ലങ്ക 68 റൺസ് എടുത്ത അസലങ്ക, 51 റൺസ് എടുത്ത നിസങ്ക, 29 റൺസ് എടുത്ത കുശൽ പെരേര, 25 റൺസ് എടുത്ത ഷനക എന്നിവരുടെ മികവിൽ ആണ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടിയത്. ലോകകപ്പിൽ നിന്നും നേരത്തെ പുറത്തായ ലങ്കയുടെ അവസാന മത്സരം ആയിരുന്നു ഇത്. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസിന്റെ ഓപ്പണർമാരെ ഫെർണാണ്ടോ പുറത്താക്കി. 54 പന്തിൽ 8 ഫോറും 4 സിക്‌സും പായിച്ചാണ് ഹെത്ത്മെയർ പുറത്താകാതെ 81 റൺസ് നേടിയത്. ലങ്കക് വേണ്ടി ഫെർണാണ്ടോ, ഹാസരങ്ക, കരുണരത്‌ന എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.