ഐപിഎൽ എട്ടാം സീസണ് ഇന്ന് പ്രൗഢഗംഭീരമായ തുടക്കം

ഇന്ത്യയുടെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊൽക്കത്തയിലെ സാൽട്ട് ലേക്ക് മൈതാനിയിൽ തുടക്കമാകും. ബോളിവുഡിൽ നിന്നുളള വമ്പൻ താരനിര ഉദ്ഘാടന മാമാങ്കത്തിന് മിഴിവേകും.
 | 
ഐപിഎൽ എട്ടാം സീസണ് ഇന്ന് പ്രൗഢഗംഭീരമായ തുടക്കം

 

കൊൽക്കത്ത: ഇന്ത്യയുടെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊൽക്കത്തയിലെ സാൽട്ട് ലേക്ക് മൈതാനിയിൽ തുടക്കമാകും. ബോളിവുഡിൽ നിന്നുളള വമ്പൻ താരനിര ഉദ്ഘാടന മാമാങ്കത്തിന് മിഴിവേകും. കനത്ത ഇടിയും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുളളതിനാൽ ക്രിക്കറ്റ് ലോകം ആശങ്കയിലാണ്.

ബോളിവുഡിൽ നിന്നുളള ഫർഹാൻ അക്തർ, ഷഹീദ് കപൂർ, അനുഷ്‌ക ശർമ, പ്രീതം, ഹൃതിക് റോഷൻ തുടങ്ങിയവർ പങ്കെടുക്കുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുളള പരിപാടി ഉദ്ഘാടന ചടങ്ങിന് കൂടുതൽ ശോഭ പകരും. വൈകുന്നേരം ഏഴരയോടെ പരിപാടികൾ തുടങ്ങുമെന്നുമാണ് സംഘാടകർ അറിയിച്ചിട്ടുളളത്.

കഴിഞ്ഞ കൊല്ലം വിവാദ രഹിതമായ ടൂർണമെന്റ് നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് സംഘാടകർ. 47 ദിവസം നീണ്ട് നിൽക്കുന്ന ഇത്തവണത്തെ ടൂർണമെന്റും നന്നായി നടത്താനാകുമെന്ന വിശ്വാസത്തിലാണിവർ.