ഫിൽ ഹ്യൂസിന്റെ ബാറ്റ് എവറസ്റ്റ് കൊടുമുടിയിലേക്ക്

കളിക്കിടെ പരുക്കേറ്റ് മരണമടഞ്ഞ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിൽ ഹ്യൂസിന്റെ സാന്നിദ്ധ്യം ഇനി ലോകത്തിന്റെ നിറുകയിലും. എവറസ്റ്റ് കൊടുമുടിയിൽ ഹ്യൂസിന്റെ ബാറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ. ഇത് സംബന്ധിച്ച് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ, ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ വാലി എഡ്വേർഡ്സിന് കത്തയച്ചു.
 | 

ഫിൽ ഹ്യൂസിന്റെ ബാറ്റ് എവറസ്റ്റ് കൊടുമുടിയിലേക്ക്

കാഠ്മണ്ഡു: കളിക്കിടെ പരുക്കേറ്റ് മരണമടഞ്ഞ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂസിന്റെ സാന്നിദ്ധ്യം ഇനി ലോകത്തിന്റെ നിറുകയിലും. എവറസ്റ്റ് കൊടുമുടിയിൽ ഹ്യൂസിന്റെ ബാറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ. ഇത് സംബന്ധിച്ച് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ, ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയർമാൻ വാലി എഡ്വേർഡ്‌സിന് കത്തയച്ചു.

ഹ്യൂസിന്റെ ബാറ്റ് എവറസ്റ്റിൽ എത്തിക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ കത്തയച്ചതായി എഡ്വേഡ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹ്യൂസിന്റെ ടി-ഷർട്ട്, സി.എ ഫഌഗ് എന്നിവയും എവറസ്റ്റിൽ എത്തിക്കാൻ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹ്യൂസിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവാകും അതെന്നും എഡ്വേർഡ്‌സ് വ്യക്തമാക്കി.

സിഡ്‌നിയിൽ നടന്ന ആഭ്യന്തര മത്സരത്തിനിടെ പന്ത് തലയ്ക്ക് കൊണ്ട് ഗുരുതരമായി പരുക്കേറ്റാണ് ഫിൽ ഹ്യൂസ് മരിച്ചത്. ന്യൂസൗത്ത് വെയ്ൽസ് താരം സീൻ അബോട്ടിന്റെ ബൗൺസറായിരുന്നു ഹ്യൂസിന്റെ മരണത്തിൽ കലാശിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഹ്യൂസ് 63 റൺസ് എടുത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.