‌‘ഞാൻ ഒരു യന്ത്രമല്ല, റോബോട്ടുമല്ല...’; വിമർശകരുടെ വായടപ്പിച്ച് സഞ്ജു

22 പന്തിൽ 57 റൺസെടുത്ത സഞ്ജുവാണ് മത്സരത്തിന്റെ വിജയ ശിൽപി
 | 
sanju samson

വെടിക്കെട്ട് അർധ സെഞ്ച്വറി നേടി വിമർശകർക്ക് മറുപടി നൽകിയതിനു പിന്നാലെ അവരുടെ വായടപ്പിച്ചും മലയാളി താരം സഞ്ജു സാംസൺ. 22 പന്തിൽ നാല് സിക്സും ഏഴ് ഫോറും സഹിതം 57 റൺസെടുത്ത സഞ്ജുവാണ് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ജയവും പരമ്പര വിജയവും എളുപ്പമാക്കിയത്.

ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തിയ സഞ്ജു വലിയ വിമർശനം നേരിട്ടിരുന്നു. രണ്ടാം ഏകദിനത്തിൽ താരം കളിക്കുമോയെന്നതിലും വലിയ ആശങ്കയുണ്ടായിരുന്നു. പൊതുവെ വിമര്‍ശനങ്ങളോടും ഗ്രൗണ്ടിന് പുറത്തെ കോലാഹലങ്ങളോടും പ്രതികരിക്കാത്ത സഞ്ജു, മത്സരശേഷം തഗ് ഡയലോഗുമായാണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. വിമര്‍ശനങ്ങള്‍ തന്നെ മുമ്പ് ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിലേക്ക് അധികശ്രദ്ധ നല്‍കാതിരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും താരം വെളിപ്പെടുത്തി. ‘ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ചിലപ്പോൾ വൈഫൈ ഓൺ ആയിപ്പോവുകയും ചില കമന്‍റുകൾ എന്‍റെ ശ്രദ്ധയിൽപെടുകയും ചെയ്യാറുണ്ട്’ -മത്സരശേഷം സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.