ഐപിഎൽ വാതുവെയ്പ്: താൻ പങ്കാളിയായിട്ടില്ലെന്ന് കോടതിയിൽ ശ്രീശാന്ത്

ഐപിഎൽ വാതുവയ്പ്പ് കേസിൽ താൻ പങ്കാളിയായിട്ടില്ലെന്ന് രാജസ്ഥാൻ റോയൽസ് മുൻ താരവും മലയാളിയുമായ ശ്രീശാന്ത്. വാതുവയ്പ്പിൽ താൻ പങ്കാളിയായിട്ടില്ലെന്നതിന് തെളിവ് ജിജു ജനാർദ്ധനന്റെ ഫോൺ സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. താൻ വാതുവയ്പ്പിന് വഴങ്ങില്ലെന്ന് ഫോൺ സംഭാഷണത്തിൽ ജിജു പറയുന്നുണ്ടെന്നും ശ്രീശാന്ത് വിചാരണ കോടതിയിൽ പറഞ്ഞു.
 | 

ഐപിഎൽ വാതുവെയ്പ്: താൻ പങ്കാളിയായിട്ടില്ലെന്ന് കോടതിയിൽ ശ്രീശാന്ത്

മുംബൈ: ഐപിഎൽ വാതുവയ്പ്പ് കേസിൽ താൻ പങ്കാളിയായിട്ടില്ലെന്ന് രാജസ്ഥാൻ റോയൽസ് മുൻ താരവും മലയാളിയുമായ ശ്രീശാന്ത്. വാതുവയ്പ്പിൽ താൻ പങ്കാളിയായിട്ടില്ലെന്നതിന് തെളിവ് ജിജു ജനാർദ്ധനന്റെ ഫോൺ സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. താൻ വാതുവയ്പ്പിന് വഴങ്ങില്ലെന്ന് ഫോൺ സംഭാഷണത്തിൽ ജിജു പറയുന്നുണ്ടെന്നും ശ്രീശാന്ത് വിചാരണ കോടതിയിൽ പറഞ്ഞു.

കേസിൽ തനിക്കെതിരെ ചുമത്തിയിരിക്കുന്ന മക്കോക്ക നിയമം റദ്ദാക്കണമെന്നും ശ്രീശാന്ത് കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ ശ്രീശാന്തിന്റെ വാദം കോടതിയിൽ പൂർത്തിയായി. ശ്രീശാന്തിന്റെ ബന്ധു കൂടിയായ ജിജു ജനാർദ്ധനൻ അണ്ടർ 22 ഗുജറാത്ത് ക്രിക്കറ്റ് ടീം അംഗം കൂടിയാണ്. ജിജുവാണ് വാതുവയ്പ്പിന് കളമൊരുക്കിയതെന്നാണ് വാതുവയ്പ്പ് കേസിലെ പോലീസ് ഭാഷ്യം.