ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ജയം

ലോകകപ്പിലെ പൂൾ എയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ജയം. ഒൻപത് വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം. 310 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലങ്ക, 47.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് നേടിയാണ് ക്വർട്ടറിൽ കടന്നത്.
 | 

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ജയം
വെല്ലിങ്ടൺ: 
ലോകകപ്പിലെ പൂൾ എയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ജയം. ഒൻപത് വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം. 310 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലങ്ക, 47.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് നേടിയാണ് ക്വാർട്ടറിൽ കടന്നത്.

ലഹിരു തിരുമണെ (139), കുമാർ സംഗക്കാര (117) എന്നിവരുടെ പ്രകടന മികവിലാണ് ലങ്ക വിജയം നേടിയത്. 44 റൺസെടുത്ത തിലകരത്‌നെ ദിൽഷന്റെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്.

നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 309 റൺസെടുത്തത്. ജോ റൂട്ട് നേടിയ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഇംഗ്ലണ്ട് 309 എന്ന മികച്ച സ്‌കോർ കണ്ടെത്തിയത്. ഇയാൻ ബെൽ(49) ജോസ് ബട്ട്‌ലർ(19 പന്തിൽ 39) എന്നിവരും തിളങ്ങി. 108 പന്തിൽ നിന്നാണ് ജോ റൂട്ട് 121 റൺസ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് മലിങ്ക, ലക്മൽ, മാത്യൂസ്, ദിൽഷൻ, രങ്കൻ ഹരാത്ത്, തിസാര പെരേര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.