സ്‌കോട്ട്‌ലന്റിനെതിരെ ഇംഗ്ലണ്ടിന് വിജയം

ലോകകപ്പ് ക്രിക്കറ്റിലെ പൂൾ എ മത്സരത്തിൽ സ്കോട്ട്ലന്റിനെതിരെ ഇംഗ്ലണ്ടിന് വിജയം. 119 റൺസിനായിരുന്നുഇംഗ്ലണ്ടിന്റെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ലന്റ് 42.2 ഓവറിൽ 184 റൺസിന് എല്ലാവരും പുറത്തായി.
 | 

സ്‌കോട്ട്‌ലന്റിനെതിരെ ഇംഗ്ലണ്ടിന് വിജയം
ക്രൈസ്റ്റ് ചർച്ച്: 
ലോകകപ്പ് ക്രിക്കറ്റിലെ പൂൾ എ മത്സരത്തിൽ സ്‌കോട്ട്‌ലന്റിനെതിരെ ഇംഗ്ലണ്ടിന് വിജയം. 119 റൺസിനായിരുന്നുഇംഗ്ലണ്ടിന്റെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്റ് 42.2 ഓവറിൽ 184 റൺസിന് എല്ലാവരും പുറത്തായി.

സ്‌കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 303/8, സ്‌കോട്ട്‌ലന്റ് 42.2 ഓവറിൽ 184

സ്‌കോട്ടലന്റ് നിരയിൽ 71 റൺസെടുത്ത ഓപ്പണർ കോഇറ്റ്‌സറിന് മാത്രമെ തിളങ്ങാനായുള്ളൂ. പിന്നാലെ വന്നവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. മുഈൻ അലി നേടിയ സെഞ്ച്വറിയുടെ (128) ബലത്തിലാണ് ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന മികച്ച സ്‌കോർ നേടിയത്. ഇയാൻ ബെൽ(54) ക്യാപ്റ്റൻ ഇയാൻ മോർഗൻ(46) ജോസ് ബട്ട്‌ലർ(24) എന്നിവരും തിളങ്ങി. 107 പന്തിൽ നിന്നാണ് അലി 128 റൺസ് നേടിയത്. സ്‌കോട്ട്‌ലന്റിന് വേണ്ടി ജോഷ് ഡാവേയ് നാല് വിക്കറ്റും ഇംഗ്ലണ്ടിനായി ഫിൻ മൂന്നു വിക്കറ്റുകളും നേടി.