ഇന്ത്യക്കെതിരെ അയർലൻഡിന് ബാറ്റിംഗ്

ലോകകപ്പ് ക്രിക്കറ്റ് പൂൾ ബിയിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അയർലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അയർലൻഡ് 8 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 53 എന്ന നിലയിലാണ്. പോൾ സ്ട്രിർളിങ് 25 ഉം , വില്ല്യം പോർട്ട്ഫീൽഡ് 27 റണ്ണെടുത്ത് ക്രീസിൽ തുടരുന്നു.
 | 

ഇന്ത്യക്കെതിരെ അയർലൻഡിന് ബാറ്റിംഗ്
ഹാമിൽട്ടൺ: ലോകകപ്പ് ക്രിക്കറ്റ് പൂൾ ബിയിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അയർലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അയർലൻഡ് 8 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 53 എന്ന നിലയിലാണ്. പോൾ സ്ട്രിർളിങ് 25 ഉം , വില്ല്യം പോർട്ട്ഫീൽഡ് 27 റണ്ണെടുത്ത് ക്രീസിൽ തുടരുന്നു.

ഐറീഷ് ടീമിൽ നിന്ന് സ്പിന്നർ ആൻഡി മക്ബ്രിനെ ഒഴിവാക്കി. പകരം മീഡിയം പേസർ സ്റ്റുവർട്ട് തോംസൺ ടീമിലുണ്ട്. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. നാല് കളിയിൽനിന്ന് ആറ് പോയന്റുള്ള അയർലൻഡിന് ഇന്ത്യയെ തോൽപ്പിച്ചാൽ ക്വാർട്ടർ ഉറപ്പിക്കാം.
ബൗളർമാർ മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് പ്‌ളസ് പോയിന്റാണ്. എന്നാൽ ചെറിയ ഗ്രൗണ്ടായ ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ വമ്പനടിക്കാരായ ഐറിഷ് ബാറ്റ്‌സ് മാൻമാർ അവർക്ക് വെല്ലുവിളി ഉയർത്താൻ പോന്നവരാണ്.

മറുവശത്ത് വെസ്റ്റിൻഡീസിനെയും സിംബാബ്‌വെയും തോൽപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് അയർലൻഡ്. ഇന്നത്തെ മത്സരം ജയിക്കാനായാൽ അവർക്ക് ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്തെത്താൻ സാധിക്കും. ബാറ്റിംഗിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ബൗളിംഗ് ഡിപ്പാർട്ട്‌മെന്റ് തീരെ നിറം മങ്ങിപ്പോയതാണ് അയർലൻഡിനെ വലയ്ക്കുന്ന പ്രധാന ഘടകം. അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ധോണിയും സംഘവും മത്സരത്തിനിറങ്ങുന്നത്.