ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ സഞ്ജുവും

ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണും. ചെന്നൈയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഉൻമുഖ് ചന്ദാണ് ടീം ക്യാപ്റ്റൻ. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന ചതുർദിന ടെസ്റ്റ് മൽസരത്തിൽ ഇന്ത്യൻ എ ടീമിനെ അമ്പാട്ടി റായിഡു നയിക്കും.
 | 
ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ സഞ്ജുവും

 

ചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണും. ചെന്നൈയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഉൻമുഖ് ചന്ദാണ് ടീം ക്യാപ്റ്റൻ. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന ചതുർദിന ടെസ്റ്റ് മൽസരത്തിൽ ഇന്ത്യൻ എ ടീമിനെ അമ്പാട്ടി റായിഡു നയിക്കും.

ഓഗസ്റ്റ് 7ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഓസിസ് എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ലീഗ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് നാലു മൽസരങ്ങളുണ്ട്. ഓഗസ്റ്റ് 14നാണ് ഫൈനൽ. മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡായിരിക്കും ഇന്ത്യ എ ടീമിന്റെ പരിശീലകനെന്നാണ് റിപ്പോർട്ട്. സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ട്വന്റി20 മൽസരത്തിലാണ് സഞ്ജു ആദ്യമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.

ടീം അംഗങ്ങൾ: മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ, കരുൺ നായർ (വൈസ് ക്യാപ്റ്റൻ), കേദാർ ജാദവ്, സഞ്ജു സാംസൺ, പർവേസ് റസൂൽ, അക്‌സർ പട്ടേൽ, കരൺ ശർമ, ധവാൽ കുൽക്കർണി, സന്ദീപ് ശർമ, രുഷ് കലാരിയ, മന്ദീപ് സിങ്, ഖൂർഗീത് സിങ് മാൻ, റിഷി ധവാൻ.