പാരാലിമ്പിക്‌സിലും സ്വര്‍ണ്ണം എറിഞ്ഞിട്ട് ഇന്ത്യ; ജാവലിനില്‍ സുമിത്തിന് സ്വര്‍ണ്ണം, ലോക റെക്കോര്‍ഡ്

 | 
sumit
66.95 മീറ്ററാണ് ആദ്യ ശ്രമത്തില്‍ സുമിത് എറിഞ്ഞത്. ഇത് പുതിയ ലോക റെക്കോര്‍ഡായിരുന്നു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി ആ റെക്കോര്‍ഡ് സുമിത്ത് തിരുത്തി. മൂന്നാം ശ്രമത്തില്‍ 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കുകയും സ്വര്‍ണ്ണം കരസ്ഥമാക്കുകയുമായിരുന്നു സുമിത്ത്. 

ടോക്യോ: ഒളിമ്പിക്‌സിലെ സ്വര്‍ണ്ണനേട്ടം പാരാലിമ്പിക്‌സിലും ആവര്‍ത്തിച്ച് ഇന്ത്യ. ജാവലിനില്‍ ഇന്ത്യയുടെ സുമിത്ത് ആന്റില്‍ ലോകറെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. എഫ്64 വിഭാഗത്തില്‍ 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്. ഫൈനലില്‍ മൂന്ന് തവണ സുമിത് ലോക റെക്കോര്‍ഡ് ഭേദിച്ചു. 

66.95 മീറ്ററാണ് ആദ്യ ശ്രമത്തില്‍ സുമിത് എറിഞ്ഞത്. ഇത് പുതിയ ലോക റെക്കോര്‍ഡായിരുന്നു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി ആ റെക്കോര്‍ഡ് സുമിത്ത് തിരുത്തി. മൂന്നാം ശ്രമത്തില്‍ 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കുകയും സ്വര്‍ണ്ണം കരസ്ഥമാക്കുകയുമായിരുന്നു സുമിത്ത്. 

paralimbics

സുമിതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാം സ്ഥാനത്തെത്തി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ മികച്ച നേട്ടം. ഓസ്ട്രേലിയയുടെ മൈക്കല്‍ ബുരിയാന്‍ വെള്ളിയും ശ്രീലങ്കയുടെ ദുലന്‍ കൊടിതുവാക്കു വെങ്കലവും നേടി. യഥാക്രമം 66.29 മീറ്ററും 65.61 മീറ്ററുമാണ് ഇവര്‍ എറിഞ്ഞ ദൂരം. 

ഷൂട്ടര്‍ അവനി ലേഖ്റ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അവനി. ഇന്ത്യക്ക് ഇതുവരെ രണ്ട് സ്വര്‍ണ്ണമടക്കം 7 മെഡലുകള്‍ ഇതുവരെ ലഭിച്ചു.