പാകിസ്താനെ 191 റണ്‍സില്‍ പിടിച്ചുകെട്ടി ഇന്ത്യ; 36 റണ്‍സിനിടെ വീണത് എട്ടു വിക്കറ്റുകള്‍

 | 
cri

ശക്തമായ ബൗളിംഗ് നിരയുടെ പിന്‍ബലത്തില്‍ പാകിസ്താനെ 191 റണ്‍സിന് വരിഞ്ഞുകെട്ടി ഇന്ത്യ. 42.5 ഓവറില്‍ പാകിസ്താന്റെ എല്ലാ വിക്കറ്റുകളും വീണു. 36 റണ്‍സിനിടെയാണ് എട്ടു വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. 

ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ആദ്യം ബാറ്റിംഗിന് അയച്ചു. തുടക്കത്തില്‍ പാകിസ്താന്‍ നന്നായി കളിച്ചെങ്കിലും എട്ടാം ഓവറില്‍ അബ്ദുള്ള ഷഫീഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയിക്ക് തുടക്കമിട്ടത്. 24 പന്തില്‍ 20 റണ്‍സെടുത്താണ് ഷഫീഖ് മടങ്ങിയത്. പിന്നാലെ നിലയുറപ്പിച്ച ഇമാം ഉള്‍ ഹഖിനെ മടക്കി ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക സാന്നിധ്യമായി.

ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം - മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്താന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്.