മുന്നിൽ നിന്നും നയിച്ചു ധവാൻ. ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയം

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ലങ്ക ഉയർത്തിയ വിജയ ലക്ഷ്യമായ 263 റൺസ് ഇന്ത്യ 36.4 ഓവറിൽ മറികടന്നു
 | 

E.Satheesh

മുന്നിൽ നിന്നും നയിച്ചു ധവാൻ. ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയം

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ്‌ വിജയം. ലങ്ക ഉയർത്തിയ വിജയ ലക്ഷ്യമായ 263 റൺസ് ഇന്ത്യ 36.4 ഓവറിൽ മറികടന്നു. 86 റൺസ് എടുത്തു പുറത്താകാതെ നിന്ന് നായകൻ ശിഖർ ധവാൻ ആണ് ഇന്ത്യയുടെ വിജശില്പി.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണർമാരായ അവിഷ്‌ക ഫെർണാണ്ടോ, മിനോദ് മാനുക എന്നിവർ ടീമിന് നല്ല തുടക്കം നൽകി. 32 റൺസ് എടുത്തു ഫെർണാണ്ടോ പുറത്തായി. പിന്നീട് ചെറിയ കൂട്ടുകെട്ടുകളിലൂടെ ലങ്ക മുന്നോട്ട് പോയെങ്കിലും വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണു. 43 റൺസ് എടുത്ത കരുണരത്ന ആണ് ടോപ്പ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി ദീപക് ചാഹാർ, കുൽദീപ് യാദവ്, ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർ പൃഥ്വിഷോ നല്ല തുടക്കം നൽകി. തകർത്തു കളിച്ച ഷോ 24 പന്തിൽ 43 റൺസ് എടുത്തു. പിന്നീട് അരങ്ങേറ്റ മത്സരം കളിക്കുന്ന ഇഷാൻ കിഷനും നായകൻ ധവാനും കരുതലോടെ കളിച്ചു. അർധ സെഞ്ച്വറി തികച്ച ശേഷമാണ് ഇഷൻ കിഷൻ പുറത്തായത്. 42 പന്തിൽ ആണ് ഇഷൻ 59 റൺസ് എടുത്തത്. മനീഷ് പാണ്ഡെ 26 റൺസ് എടുത്തു പുറത്തായി. ശിഖർ ധവനൊപ്പം ചേർന്ന സൂര്യ കുമാർ യാദവ് ടീമിനെ മുപ്പത്തിയേഴാം ഓവറിൽ വിജത്തിൽ എത്തിച്ചു.

ധവാൻ 95 പന്തിൽ 86ഉം സൂര്യകുമാർ യാദവ് 20 പന്തിൽ 31 റൺസും എടുത്തു. പൃഥ്വി ഷോ ആണ് മാൻ ഓഫ് ദി മാച്ച്.