ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് റദ്ദാക്കി; ഇന്ത്യന്‍ താരങ്ങള്‍ ആശങ്ക അറിയിച്ചെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ടോസിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മത്സരം റദ്ദാക്കിയത്
 | 
Cricket
മാഞ്ചസ്റ്ററില്‍ നടക്കാനിരുന്ന ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് റദ്ദാക്കി

മാഞ്ചസ്റ്ററില്‍ നടക്കാനിരുന്ന ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് റദ്ദാക്കി. ഇംഗ്ലീഷ് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ടോസിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മത്സരം റദ്ദാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചതോടൊയണ് മത്സരം റദ്ദാക്കിയത്. 

ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റിന്റെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നെഗറ്റീവായതോടെ കളി നടക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നുവന്നു. എന്നാല്‍ പിന്നീട് താരങ്ങള്‍ ആശങ്ക അറിയിച്ചതോടെയാണ് പുതിയ തീരുമാനം. 

നേരത്തെ നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവര്‍ക്കും പിന്നീട് രോഗം സ്ഥിരീകരിച്ചു.