ഇന്ത്യ സെമിയിൽ
ലോകകപ്പിൽ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ 109 റൺസിന്റെ തകർപ്പൻ വിജയവുമായി ഇന്ത്യ സെമിയിൽ കടന്നു. ഓസ്ട്രേലിയ- പാക്കിസ്ഥാൻ 3-ാം ക്വാർട്ടർ ഫൈനലിൽ വിജയിക്കുന്ന ടീമിനെ ഇന്ത്യ സെമിയിൽ നേരിടും. തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഇന്ത്യ എതിരാളികളെ ഓൾ ഔട്ടാക്കുന്നത്.
Mar 19, 2015, 17:03 IST
| മെൽബൺ: ലോകകപ്പിൽ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ 109 റൺസിന്റെ തകർപ്പൻ വിജയവുമായി ഇന്ത്യ സെമിയിൽ കടന്നു. ഓസ്ട്രേലിയ- പാക്കിസ്ഥാൻ 3-ാം ക്വാർട്ടർ ഫൈനലിൽ വിജയിക്കുന്ന ടീമിനെ ഇന്ത്യ സെമിയിൽ നേരിടും. തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഇന്ത്യ എതിരാളികളെ ഓൾ ഔട്ടാക്കുന്നത്. ലോകകപ്പ് മത്സരങ്ങളിൽ ആറാം തവണയാണ് ഇന്ത്യ സെമിയിൽ എത്തുന്നത്. ധോണിക്ക് കീഴിൽ ഇന്ത്യ നേടുന്ന നൂറാമത്തെ ജയമാണിത്.