ലീഡ്സിൽ ഇന്ത്യ പൊരുതുന്നു. പൂജരായും കോഹ്‌ലിയും കരകയറ്റുമോ?

 | 
Pujara

ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പൊരുതുന്നു. രണ്ടാം ഇന്നിഗ്‌സിൽ 2 വിക്കറ്റ് നഷ്ടത്തിൽ  215 റൺസ് എന്നതാണ് ഇന്ത്യയുടെ സ്കോർ. പരാജയം ഒഴിവാക്കാൻ ഇനിയും അത്ഭുതങ്ങൾ നടക്കണം. അതിന്റെ പേര് ചേതേശ്വർ പൂജാര എന്നാകുമോ, കോഹ്ലി എന്നാകുമോ എന്നു നോക്കി ഇരിക്കുകയാണ് ക്രിക്കറ്റ് ലോകം. 

കെ.എൽ രാഹുൽ വേഗം മടങ്ങി എങ്കിലും രണ്ടാം ഇന്നിഗ്‌സിൽ രോഹിത് , പുജാരയെ കൂട്ടു പിടിച്ചു കളി മുന്നോട്ട് കൊണ്ടുപോയി. രണ്ടാം വിക്കറ്റിൽ ഇരുവരും  72 റൺസ് കൂട്ടിച്ചേർത്തു. അർധ സെഞ്ച്വറി പിന്നിട്ട രോഹിത് റോബിൻസണ്ണിന് മുന്നിൽ വീണെങ്കിലും പൂജാര പൊരുതി നിന്നു. കോഹ്ലിയുമായി മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇതുവരെ 99 റൺസ് ഇരുവരും നേടിയിട്ടുണ്ട്. 91 റൺസ് നേടി പൂജരായും 45മായി കോഹ്‌ലിയും ക്രീസിൽ ഉണ്ട്. രാഹുൽ 8 റൺസിനും രോഹിത് 59നും പുറത്തായി. 

നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 432 റൺസിന് അവസാനിച്ചിരുന്നു. ഇപ്പോളും ഇംഗ്ലണ്ടിന്റെ മുന്നിൽ 2 ദിവസവും 139 റൺസ് ലീഡും ഉണ്ട്. ഇന്ത്യക്ക് പരാജയം ഒഴിവാക്കാൻ ഏറ്റവും കുറഞ്ഞത് നാളെ മുഴുവൻ ബാറ്റ് ചെയ്തേ പറ്റൂ.