സിംബാബ്‌വേ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനെ നയിക്കും
സിംബാബ്വേ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ധോണി, കോഹ്ലി, റെയ്ന, രോഹിത്, അശ്വിൻ, ധവാൻ, തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.
Jun 29, 2015, 13:59 IST
| 
മുംബൈ: സിംബാബ്‌വേ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ധോണി, കോഹ്ലി, റെയ്ന, രോഹിത്, അശ്വിൻ, ധവാൻ, തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്.
മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ജൂലൈ 10 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഹർഭജൻ സിങിനേയും പർവീസ് റസൂലിനേയും ടീമിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരേ നടന്ന പരമ്പര 2-1 എന്ന നിലയിൽ പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ടീം ഇന്ത്യ.
പരമ്പരയ്ക്കുള്ള ടീം: രഹാനെ (ക്യാപ്റ്റൻ), വിജയ്, റായിഡു, മനോജ്, കേദർ, ഉത്തപ്പ, മനീഷ്, ഹർഭജൻ, അക്‌സർ, ധവാൽ, ബിന്നി, ഭുവി, മോഹിത് സന്ദീപ്.