നാലാം ദിനം കളി മറന്നു; ലീഡ്സ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് തോൽവി

 | 
robinson
ഇംഗ്ലണ്ടിന്റെ വിജയം ഒരു ഇന്നിഗ്‌സിനും 76  റൺസിനും. 

ഇന്നലെ പൂജരായും കോഹ്‌ലിയും കളിച്ച കളി ഇന്ന് അവരും മറ്റുള്ളവരും മറന്നു. ഫലമോ ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് തോൽവി. ആദ്യ ഇന്നിഗ്‌സിൽ സ്കൂൾ വിട്ടപോലെ പോയ ഇന്ത്യൻ ബാറ്റിംഗ് നിര രണ്ടാം ഇന്നിഗ്‌സിലും അത് കാണിച്ചു തന്നു. നാലാദിനം എല്ലാവർക്കും തിരികെ ഡ്രസിങ് റൂമിൽ പോകാൻ ആയിരുന്നു തിരക്ക്. ടെസ്റ്റിന്റെ മൂന്നാം ദിനം മാത്രം ആണ് ഇന്ത്യ അല്പമെങ്കിലും പിടിച്ചു നിന്നത്. ഇംഗ്ലണ്ടിന്റെ വിജയം ഒരു ഇന്നിഗ്‌സിനും 76  റൺസിനും. 

ഇന്ന്,  തലേദിവസത്തെ സ്കോർ ആയ 91ൽ പൂജാര പുറത്തായി. കോഹ്ലി അർധ സെഞ്ച്വറി അടിച്ച ഉടനെ മടങ്ങി. ബാക്കി എല്ലാരും വന്നതിലും വേഗത്തിൽ പോയി. റോബിൻസൺ ആണ് ഇന്ത്യയെ എറിഞ്ഞിട്ടത്. അമ്പത്തിയഞ്ച് റൺസിന് കോഹ്ലി പുറത്തായതോടെ കളി മുഴുവനായും ഇം​ഗ്ലണ്ടിന്റെ വരുതിയിലെത്തി. രഹാനെ (10), പന്ത് (1), ഷമി(6) ,ഇശാന്ത് (2) എന്നിവർ ക്യാപ്റ്റനു പിന്നാലെ തന്നെ ​ഡ്രസിം​ഗ് റൂമിലെത്തി. ജഡേജ സാക്ഷിയായി ഒരറ്റത്ത് നിന്നു.  30 റൺസെടുത്ത് പിന്നെ ഓവർട്ടണു മുന്നിൽ വീണു.  ഓവർട്ടൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. അറുപത്തിമൂന്ന് റൺസിന് ഇന്ത്യയുടെ അവസാന എട്ടുവിക്കറ്റുൾ നിലം പൊത്തി. വെറും പതിനാറ് ഓവറുകൾക്കി‌ടയിൽ.

ആദ്യ ഇന്നിംഗ്സിലെ മോശം പ്രകടനം ഇല്ലായിരുന്നെങ്കിൽ എന്തെങ്കിലും പ്രതീക്ഷ ഇന്ത്യക്ക് പുലർത്താമായിരുന്നു. പക്ഷെ കളിയുടെ സമസ്ത മേഖലയിലും ഇം​ഗ്ലണ്ട് ഇന്ത്യയെ നിഷ്പ്രഭരാക്കി. ആദ്യ ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ജോ റൂട്ടും, ഇം​ഗ്ലീഷ് ഓപ്പണർമാരും ബൗളർമാരുമാണ് ലോഡ്സിലെ തോൽവിക്ക് പകരം വീട്ടിയത്. ഇതോടെ പരമ്പര 1-1 ന് സമനിലയിലായി. 
സ്ക്കോർ- ഇന്ത്യ 78/ 278, ഇം​ഗ്ലണ്ട് 432