അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യയ്ക്ക് തോൽവി

അഡ്ലെയ്ഡ് ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം ഇന്നിങ്സിൽ 364 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഓസ്ട്രേലിയ 48 റൺസിന് പരാജയപ്പെടുത്തി. 7 വിക്കറ്റെടുത്ത നഥാൻ ലിയോണിന്റെ മികവിന് മുൻപിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് അടിപതറുകയായിരുന്നു.
 | 
അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇന്ത്യയ്ക്ക് തോൽവി

 

മെൽബൺ: അഡ്‌ലെയ്ഡ് ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം ഇന്നിങ്‌സിൽ 364 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഓസ്‌ട്രേലിയ 48 റൺസിന് പരാജയപ്പെടുത്തി. 7 വിക്കറ്റെടുത്ത നഥാൻ ലിയോണിന്റെ മികവിന് മുൻപിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് അടിപതറുകയായിരുന്നു. തുടർന്ന് ഇന്ത്യ 315 റൺസിന് ഓൾ ഔട്ടായി. കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടവും ഇന്ത്യയ്ക്ക് തുണയായില്ല.

കളിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ഇറങ്ങിയ വിരാട് കോഹ്‌ലി- മുരളി വിജയ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ സ്‌കോർ ഉയർത്തി. സെഞ്ച്വറിക്ക് നേടാൻ ഒരു റൺ ബാക്കി നിൽക്കെ മുരളി വിജയ് (99)പുറത്തായി. എന്നാൽ 135 പന്തിൽ നിന്നും സെഞ്ച്വറി നേടി കോഹ്‌ലി ഇന്ത്യൻ ബാറ്റിങിന് ചുക്കാൻ പിടിച്ചു. നതാൻ ലിയോണിന്റെ ബോളിങ് മികവിൽ മധ്യനിര തകർന്നതോടെ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.

ശിഖർ ധവാൻ(9), ചേതേശ്വർ പൂജാര (21), അജിൻകെ രഹാനെ (0), രോഹിത് ശർമ്മ(6), വൃദ്ധിമാൻ സാഹ (13) , കരൺ ശർമ്മ(4) എന്നിവർ ലിയോണിന് മുന്നിൽ അടിയറവ് പറഞ്ഞു. 73 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിംഗ്‌സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് എടുത്ത ശേഷം 364 റൺസ് എന്ന വിജയ ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ അവശേഷിപ്പിച്ചത്.