സെഞ്ച്വറി നേടിയ ധവാൻ പുറത്ത്

ലോകകപ്പ് ക്രിക്കറ്റിൽ അയർലണ്ടിനെതിരെ സെഞ്ച്വറി നേടിയ ശിഖർ ധവാൻ പുറത്തായി. തോംസനാണ് ധവാനെ പുറത്താക്കിയത്. 84 പന്തിൽ നിന്നുമാണ് ധവാൻ 100 തികച്ചത്.
 | 

സെഞ്ച്വറി നേടിയ ധവാൻ പുറത്ത്

ഹാമിൽട്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ അയർലണ്ടിനെതിരെ സെഞ്ച്വറി നേടിയ ശിഖർ ധവാൻ പുറത്തായി. തോംസനാണ് ധവാനെ പുറത്താക്കിയത്. 84 പന്തിൽ നിന്നുമാണ് ധവാൻ 100 തികച്ചത്. സെഞ്ച്വറി തികച്ച് തൊട്ടു പിന്നാലെ ധവാൻ പുറത്താകുകയായിരുന്നു. ഈ ലോകകപ്പിൽ രണ്ട് സെഞ്ച്വറികളാണ് ധവാൻ നേടിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് ധവാൻ ആദ്യ സെഞ്ച്വറി നേടിയത്. ഇതോടെ അന്താരാഷ്ട്ര ഏകദിനമത്സരങ്ങളിൽ ധവാൻ നേടിയ സെഞ്ച്വറികളുടെ എണ്ണം എട്ടായി.

31.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 217 റൺസ് നേടിയിട്ടുണ്ട്. നിലവിൽ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.