ഇന്ത്യയ്ക്ക് 260 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പിൽ അഞ്ചാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 49 ഓവറിൽ 259 റൺസിന് ഓൾ ഔട്ടായി. നെയ്ൽ ഒബ്രിയാൻ (75), വില്യം പോർട്ടർഫീൽഡ് (67) എന്നിവരുടെ അർധ സെഞ്ചുറികളാണ് അയർലൻഡിന് മോശമല്ലാത്ത ഇന്നിംഗ്സ് നൽകിയത്.
 | 

ഇന്ത്യയ്ക്ക് 260 റൺസിന്റെ വിജയലക്ഷ്യം

ഹാമിൽട്ടൺ: ലോകകപ്പിൽ അഞ്ചാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 49 ഓവറിൽ 259 റൺസിന് ഓൾ ഔട്ടായി. നെയ്ൽ ഒബ്രിയാൻ (75), വില്യം പോർട്ടർഫീൽഡ് (67) എന്നിവരുടെ അർധ സെഞ്ചുറികളാണ് അയർലൻഡിന് മോശമല്ലാത്ത ഇന്നിംഗ്‌സ് നൽകിയത്. 260 റൺസിന്റെ വിജയലക്ഷ്യവുമായി ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങി.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ അയർലൻഡിന് പോർട്ടർ ഫീൽഡും പോൾ സ്റ്റിർലിംഗും മികച്ച തുടക്കം നല്കി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 89 റൺസ് അടിച്ചെടുത്തു. 42 റൺസ് നേടിയ സ്റ്റിർലിംഗ് പുറത്തായതിന് പിന്നാലെ അയർലൻഡിന് വിക്കറ്റുകൾ നഷ്ടപ്പെട്ടു തുടങ്ങി. പേസർമാരെ ഓപ്പണർമാർ കടന്നാക്രമിച്ചതോടെ ധോണി പന്ത് അശ്വിന് നൽകി. അശ്വിനും പാർട്ട് ടൈം സ്പിന്നർ സുരേഷ് റെയ്‌നയും നന്നായി പന്തെറിഞ്ഞതോടെ ഐറിഷ് ബാറ്റ്‌സ്മാൻമാർ സ്‌കോർ ചെയ്യാൻ ബുദ്ധിമുട്ടി.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്നും അശ്വിൻ രണ്ടും വിക്കറ്റുകൾ നേടി. ഉമേഷ് യാദവ്, മോഹിത് ശർമ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവർ ഒരോ വിക്കറ്റ് നേടി.