ഇന്ത്യ-പാക് ക്രിക്കറ്റ് വീണ്ടും

വർഷങ്ങൾക്ക് ശേഷം ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും അരങ്ങുണരുമെന്ന് സൂചന. എട്ട് വർഷങ്ങൾക്കുള്ളിൽ അഞ്ച് പരമ്പരകൾക്കാണ് ധാരണയായത്. ബി.സി.സി.ഐ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
 | 
ഇന്ത്യ-പാക് ക്രിക്കറ്റ് വീണ്ടും

 

ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും അരങ്ങുണരുമെന്ന് സൂചന. എട്ട് വർഷങ്ങൾക്കുള്ളിൽ അഞ്ച് പരമ്പരകൾക്കാണ് ധാരണയായത്. ബി.സി.സി.ഐ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡിസംബർ മാസത്തിൽ യു.എ.ഇയിലായിരിക്കും ആദ്യ മത്സരം നടക്കുക. 5 ഏകദിനങ്ങളും 3 ടെസ്റ്റുകളും 2 ട്വന്റി ട്വന്റി മത്സരങ്ങളും ഇതിലുണ്ടാകും.

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. അതിന് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകൂ എന്നും ബി.സി.സി.ഐ പ്രസിഡന്റ് വ്യക്തമാക്കി.