ഡൽഹി ഏകദിനം: ഇന്ത്യയ്ക്ക് ജയം

വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 48 റൺസ് ജയം. 264 റൺസ് എന്ന വിജയലക്ഷ്യവുമായി കളിയ്ക്കാനിറങ്ങിയ വിൻഡീസ് 46.3 ഓവറിൽ 215 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അമ്പത് ഓവറിൽ ഏഴ് വിക്കറ്റിന് 263 റൺസാണ് നേടിയത്.
 | 
ഡൽഹി ഏകദിനം: ഇന്ത്യയ്ക്ക് ജയം

ന്യൂഡൽഹി: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 48 റൺസ് ജയം. 264 റൺസ് എന്ന വിജയലക്ഷ്യവുമായി കളിയ്ക്കാനിറങ്ങിയ വിൻഡീസ് 46.3 ഓവറിൽ 215 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അമ്പത് ഓവറിൽ ഏഴ് വിക്കറ്റിന് 263 റൺസാണ് നേടിയത്. ഇന്ത്യൻ ക്യാപ്റ്റൻ ധോണി(51)യും കോഹ്ലി(62)യും റെയ്‌ന(62)യും നേടിയ അർധ സെഞ്ച്വറികളാണ് ഇന്ത്യൻ സ്‌കോർ ഉയർത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ മൂന്നും അമിത് മിശ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി. വിൻഡീസ് നിരയിൽ ഓപ്പണർ സ്മിത്തും(97) പൊളാർഡും (40) മാത്രമാണ് അൽപമെങ്കിലും തിളങ്ങിയത്.

ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റ് നഷ്ടമായി. സ്‌കോർ 74 ആകുമ്പോഴേക്കും രഹാനെയും(12) അമ്പാട്ടി റായിഡുവും(32) പുറത്തായതോടെ ടീമിന്റെ നില വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് റെയ്‌നയുടേയും കോഹ്‌ലിയുടേയും ധോണിയുടേയും ഇന്നിംഗ്‌സാണ് ടീമിനെ കരകയറ്റിയത്. 36 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് മാൻ ഓഫ് ദി മാച്ച്.

കൊച്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസ് ഇന്ത്യയെ 124 റൺസിന് തോൽപ്പിച്ചിരുന്നു. ഒക്ടോബർ പതിനേഴിന് വിശാഖപട്ടണത്താണ് അടുത്ത ഏകദിന മത്സരം.