ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ടെ​സ്റ്റ് നാ​ളെ തു​ട​ങ്ങും

ആദ്യകളി സമനിലയിലാണ് അവസാനിച്ചത്
 | 
Subhman Gill

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ വെ​ള്ളി​യാ​ഴ്ച ഹാ​ഗ്‌​ലി ഓ​വ​ലി​ൽ ഇ​റ​ങ്ങും. ആ​ദ്യ ക​ളി​യി​ലെ ഇ​ന്നി​ങ്സ് ജ​യ പ്ര​തീ​ക്ഷ​യി​ൽ​നി​ന്ന് കി​വി​ക​ളോ​ട് സ​മ​നി​ല വ​ഴ​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു സ​ന്ദ​ർ​ശ​ക​ർ​ക്ക്. ന്യൂ​സി​ല​ൻ​ഡ് മ​ണ്ണി​ൽ 17 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ടെ​സ്റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ശു​ഭ്മ​ൻ ഗി​ല്ലി​ന്റെ​യും സം​ഘ​ത്തി​ന്റെ​യും ല​ക്ഷ്യം. 2009ൽ ​എം.​എ​സ്. ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ കി​വി​ക​ളു​ടെ നാ​ട്ടി​ൽ അ​വ​സാ​ന​മാ​യി പ​ര​മ്പ​ര ജ​യി​ച്ച​ത്.

വെ​ല്ലി​ങ്ട​ണി​ൽ റെ​ക്കോ​ഡ് സ്കോ​ർ അ​ടി​ച്ചു​കൂ​ട്ടി​യ ഇ​ന്ത്യ​യെ ന്യൂ​സി​ല​ൻ​ഡ് ബാ​റ്റ​ർ​മാ​ർ ചെ​റു​ത്തു​നി​ന്ന് സ​മ​നി​ല​യി​ൽ പൂ​ട്ടു​ക​യാ​യി​രു​ന്നു. പേ​സ​ർ​മാ​രെ തു​ണ​ക്കു​ന്ന പി​ച്ചെ​ന്ന പ്ര​വ​ച​ന​ങ്ങ​ളെ​ല്ലാം അ​വി​ടെ കാ​റ്റി​ൽ​പ​റ​ന്നി​രു​ന്നു. വെ​ല്ലി​ങ്ട​ണി​ലേ​തി​നേ​ക്കാ​ൾ ഒ​രു​പ​ടി കൂ​ടു​ത​ൽ ബൗ​ള​ർ​മാ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന പി​ച്ച് ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഹാ​ഗ്ലി ഓ​വ​ലി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫ്. ഇ​തി​ന്റെ ഫ​ലം ക​ണ്ട​റി​യ​ണം. ആ​ദ്യ ടെ​സ്റ്റി​ൽ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജി​നെ ക​ളി​പ്പി​ക്കാ​ത്ത​തി​ൽ ടീം ​മാ​നേ​ജ്മെ​ന്റി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നെ​ങ്കി​ലും പ്ലേ​യി​ങ് ഇ​ല​വ​നി​ൽ വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത കു​റ​വാ​ണ്.