ഇന്ത്യയ്ക്ക് ചരിത്ര വിജയം
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 130 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 40.2 ഓവറിൽ 177 റൺസ് എടുക്കാനേ സാധിച്ചുള്ളു.
Feb 22, 2015, 16:36 IST
| മെൽബൺ: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 130 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 40.2 ഓവറിൽ 177 റൺസ് എടുക്കാനേ സാധിച്ചുള്ളു. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ കുമാർ മൂന്ന് വിക്കറ്റും മുഹമ്മദ് ഷാമി, മോഹിത്ത് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. 147 പന്തുകളിൽ നിന്നും 137 റൺസ് നേടിയ ശിഖർ ധവാനാണ് മാൻ ഓഫ് ദി മാച്ച്.