റെയ്‌നയുടെ സെഞ്ച്വറിയിൽ ഇന്ത്യൻ വിജയം
ലോകകപ്പ് ക്രിക്കറ്റ് പൂൾ ബിയിൽ സിംബാബ്വെക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് വിജയം. സുരേഷ് റെയ്നയുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ജയത്തിലെത്തിയത്. 104 ബോൾ നേരിട്ട് റെയ്ന 110 റൺ നേടിയത്. 75 പന്തിൽ നിന്ന് 85 റണ്ണുമായി ക്യാപറ്റൻ മഹേന്ദ്ര സിങ് ധോണി റെയ്നയ്ക്ക് മികച്ച പിന്തുണ നിൽകി. സുരേഷ് റെയ്നയാണ് മാൻ ഓഫ് ദ മാച്ച്.
Mar 14, 2015, 14:29 IST
|
ഓക് ലാൻഡ്: ലോകകപ്പ് ക്രിക്കറ്റ് പൂൾ ബിയിൽ സിംബാബ്വെക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് വിജയം. സുരേഷ് റെയ്നയുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ജയത്തിലെത്തിയത്. 104 ബോൾ നേരിട്ട് റെയ്ന 110 റൺ നേടിയത്. 75 പന്തിൽ നിന്ന് 85 റണ്ണുമായി ക്യാപറ്റൻ മഹേന്ദ്ര സിങ് ധോണി റെയ്നയ്ക്ക് മികച്ച പിന്തുണ നിൽകി. സുരേഷ് റെയ്നയാണ് മാൻ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 48.5 ഓവറിൽ 287 റൺസിനു പുറത്താവുകയായിരുന്നു. അവസാന മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ ബ്രണ്ടൻ ടെയ് ലറിന്റെ സെഞ്ച്വറി മികവിലാണ് സിംബാബ്‌വേ മികച്ച സ്‌കോറിലത്തെിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മോഹിത് ശർമ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.