ഇന്ത്യയെ ജയിപ്പിച്ചത് അംപയർമാർ; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ലോകകപ്പ് മൂന്നാം ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത് അംപയർമാരാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അംപയർമാർ പിഴവു വരുത്തിയില്ലായിരുന്നില്ലെങ്കിൽ ബംഗ്ലാദേശിനെ ജയിക്കാൻ ഇന്ത്യക്ക് സാധിക്കില്ലായിരുന്നുവെന്നും ഹസീന പറഞ്ഞു.
 | 

ഇന്ത്യയെ ജയിപ്പിച്ചത് അംപയർമാർ; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക: ലോകകപ്പ് മൂന്നാം ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത് അംപയർമാരാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അംപയർമാർ പിഴവു വരുത്തിയില്ലായിരുന്നില്ലെങ്കിൽ ബംഗ്ലാദേശിനെ ജയിക്കാൻ ഇന്ത്യക്ക് സാധിക്കില്ലായിരുന്നുവെന്നും ഹസീന പറഞ്ഞു. അംപയർമാരുടെ സഹായത്തോടെയാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പടുത്തിയത് എന്ന രീതിയിലുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അദ്ധ്യക്ഷനും ബംഗ്ലാദേശ് സ്വദേശിയുമായ മുസ്തഫ കമാലിന്റെ പരാമർശങ്ങൾക്ക് പിന്നാലെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ രോഹിത് ശർമ 90 റൺസെടുത്തു നിൽക്കെ റൂബൽ ഹുസൈന്റെ പന്തിൽ ക്യാച്ച് നൽകിയെങ്കിലും അംപയർ അലിം ദാർ നോബോൾ വിളിക്കുകയായിരുന്നു. തുടർന്ന് സെഞ്ചുറി തികച്ച രോഹിത് 137 റൺസെടുത്താണ് പുറത്തായത്. അംപയറുടെ തീരുമാനത്തിനെതിരെ ബംഗ്ലദേശിൽ വിമർശനങ്ങൾ ഉയർന്നു. ഫേയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയാണ് ബംഗ്ലാദേശ് ആരാധകർ പ്രതിഷേധിച്ചത്.