ലോഡ്സിൽ ഒരു ഇന്ത്യൻ വിജയഗാഥ

 | 
Cricket


ക്രിക്കറ്റിന്റെ മക്കയിൽ ഒരു ഇന്ത്യൻ വിജയഗാഥ. ബൗളർമാർ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ രണ്ടാം ഇന്നിങ്സുകൾ ആണ്  ഇന്ത്യയെ ഇംഗ്ലണ്ടിനെതിരെ വിജയത്തിൽ എത്തിച്ചത്. മുഹമ്മദ് ഷാമി, ജസ്‌പിർ ബുംറ എന്നിവരായിരുന്നു ഇന്ത്യയുടെ വിജയ ശിൽപികൾ. 151 റൺസിനാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയിച്ചത്. 

 272 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിഗ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 120 റൺസിന് ഓൾ ഔട്ട് ആയി. സിറാജ് 4 വിക്കറ്റും, ബുംറ 3 വിക്കറ്റും വീഴ്ത്തി. ഇഷാന്ത് ശർമ്മക്ക് 2 വിക്കറ്റും കിട്ടി. 

അഞ്ചാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് ആദ്യമേ ഋഷഭ് പന്തിന്റെയും പിന്നീട് ഇഷാന്ത് ശർമ്മയുടെയും വിക്കറ്റുകൾ നഷ്ടമായി. പിന്നീട് കൂടിച്ചേർന്ന ബുംറ - ഷമി കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. ഒമ്പതാം വിക്കറ്റിൽ ഇവർ 89 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് എന്ന സ്കോറിന് രണ്ടാം ഇന്നിങ്സ് ഡിക്ലർ ചെയ്തു. ഷമി 56 റൺസും ജസ്‌പീർ ബുംറ 34 റൺസും എടുത്തു പുറത്താകാതെ നിന്നു. 

രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായി. 33 റൺസ് എടുത്ത നായകൻ ജോ റൂട്ട്,  25 റൺസ് എടുത്ത ജോസ് ബട്ട്ലർ, 13 റൺസ് എടുത്ത മോയിൻ അലി എന്നിവർക്കാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. സിറാജ് 32 റൺസിന് 4 വിക്കറ്റും, ബുംറ 33 റൺസിന് 3 വിക്കറ്റും വീഴ്ത്തി. ഒന്നാം ഇനിങ്‌സിൽ സെഞ്ച്വറി നേടിയ കെ.എൽ രാഹുൽ ആണ് മാൻ ഓഫ് ദി മാച്ച്.