ഇന്ത്യ സെമി ഫൈനലിൽ പ്രവേശിക്കില്ലെന്ന് മൈക്ക് ഹസ്സി

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മൈക്ക് ഹസ്സി. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ ടീമിന് മികച്ച പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കാൻ സാധിച്ചിട്ടില്ല. അതു കൊണ്ട് തന്നെ അവർക്ക് മതിയായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ല. ഇന്ത്യ വളരെ ആവേശത്തോടെ കളിക്കുന്ന ടീമാണ്.
 | 

ഇന്ത്യ സെമി ഫൈനലിൽ പ്രവേശിക്കില്ലെന്ന് മൈക്ക് ഹസ്സി
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മൈക്ക് ഹസ്സി. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ ടീമിന് മികച്ച പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കാൻ സാധിച്ചിട്ടില്ല. അതു കൊണ്ട് തന്നെ അവർക്ക് മതിയായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ല. ഇന്ത്യ വളരെ ആവേശത്തോടെ കളിക്കുന്ന ടീമാണ്. കഴിവുള്ളവരാണ് ടീമിലുള്ളത്. അടുത്ത വർഷങ്ങളിൽ അവർക്ക് മികച്ച പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. എന്നാൽ ഇന്ത്യ ലോകകപ്പ് സെമിയിൽ പ്രവേശിക്കാതെ പുറത്താകുമെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളായിരിക്കും സെമിയിൽ പ്രവേശിക്കുകയെന്നും മൈക്ക് ഹസ്സി പറഞ്ഞു. നിലവിൽ ടീമിലുള്ളവർ ഷോർട്ട് ബോളുകൾ കൈക്കാര്യം ചെയ്യാൻ വിദഗ്ദരാണ്. ബൗൺസ് ബോളുകളെ സൃഷ്ടിക്കുന്ന പിച്ചുകൾ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് ഏറെ പ്രിയമാണെന്നും ഹസ്സി അഭിപ്രായപ്പെട്ടു.