മുസ്തഫാ കമാലിന്റെ വിമര്‍ശനം; ടീമിന്ത്യയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ ബാധിച്ചേക്കും

എന്. ശ്രീനിവാസന് ഓസ്ട്രേലിയയ്ക്ക് ലോകകപ്പ് ട്രോഫി സമ്മാനിച്ച വിഷയത്തില് ഐസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ച മുസ്തഫാ കമാലിന്റെ നടപടി ഇന്ത്യാ ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തെ ബാധിച്ചേക്കും. ഐപിഎല് അഴിമതിയാരോപണങ്ങളേത്തുടര്ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായ ശ്രീനിവാസനെതിരേ കടുത്ത ആരോപണങ്ങളാണ് ബംഗ്ലാദേശ് പ്രതിനിധി കൂടിയായ മുസ്തഫാ കമാല് ഉന്നയിച്ചത്. ഇതേത്തുടര്ന്ന് സ്ഥിതിഗതികള് വിലയിരുത്താന് ബിസിസിഐയുടെ ഔദ്യോഗിക യോഗം ഉടന് ചേരുമെന്നാണ് വിവരം.
 | 

മുസ്തഫാ കമാലിന്റെ വിമര്‍ശനം; ടീമിന്ത്യയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ ബാധിച്ചേക്കും

മുംബൈ: എന്‍. ശ്രീനിവാസന്‍ ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പ് ട്രോഫി സമ്മാനിച്ച വിഷയത്തില്‍ ഐസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ച മുസ്തഫാ കമാലിന്റെ നടപടി ഇന്ത്യാ ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തെ ബാധിച്ചേക്കും. ഐപിഎല്‍ അഴിമതിയാരോപണങ്ങളേത്തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായ ശ്രീനിവാസനെതിരേ കടുത്ത ആരോപണങ്ങളാണ് ബംഗ്ലാദേശ് പ്രതിനിധി കൂടിയായ മുസ്തഫാ കമാല്‍ ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിസിസിഐയുടെ ഔദ്യോഗിക യോഗം ഉടന്‍ ചേരുമെന്നാണ് വിവരം.

ഈ വര്‍ഷം ജൂണില്‍ ബംഗ്ലാദേശിലേക്ക് ടീമിന്ത്യ നടത്താനിരിക്കുന്ന സന്ദര്‍ശനം മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. ശ്രീനിവാസന് അപ്രമാദിത്വമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ ഇതു സംബന്ധിച്ച് ശക്തമായ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
ഐസിസിയില്‍ ഇന്ത്യയുടെ പ്രതിനിധിയായ ശ്രീനിവാസനു നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ ദേശീയ പ്രശ്‌നമായാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ സന്ദര്‍ശനം വേണ്ടെന്നു വയ്ക്കാനുള്ള ആവശ്യം ശക്തമായിത്തന്നെ ഉയരാനാണ് സാധ്യത.

ബോര്‍ഡില്‍ ശ്രീനിവാസനെ പിന്തുണക്കാത്ത അംഗങ്ങള്‍ പക്ഷേ ഈ വാദത്തെ എതിര്‍ക്കുന്നുണ്ട്. കമാലിന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമാണ്. അതിനെ നയതന്ത്ര പ്രശ്‌നമാക്കുന്നതിന്റെ ധാര്‍മികതയെയും അവര്‍ ചോദ്യം ചെയ്യുന്നു. സന്ദര്‍ശനം റദ്ദാക്കിയാല്‍ അത് ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര വിഷയമായി മാറുമെന്നും വാര്‍ത്തകളുണ്ട്‌