ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

 | 
f

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 22 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 1967 മുതല്‍ 1979 വരെ സജീവ ക്രിക്കറ്റ് താരമായിരുന്നു. ഇക്കാലയളവില്‍ 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 266 വിക്കറ്റുകള്‍ സ്വന്തമാക്കി. 10 ഏകദിന മത്സരങ്ങൾ കളിച്ച ബേദി ഏഴ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ബേദി. ഇന്ത്യയുടെ സ്പിന്‍ ബൗളിംഗ് വിപ്ലവത്തിന്റെ ശില്പികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

1975ലെ ലോകകപ്പ് മത്സരത്തില്‍ 12-8-6-1 എന്ന അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ഈസ്റ്റ് ആഫ്രിക്കയെ 120ല്‍ ഒതുക്കിയത്. അമൃത്സറില്‍ ജനിച്ച അദ്ദേഹം ആഭ്യന്തര സര്‍ക്യൂട്ടില്‍ ഡല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 370 മത്സരങ്ങളില്‍ നിന്ന് 1,560 വിക്കറ്റുകളുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.