ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ ജയം; അഫ്‌ഗാനെ തകർത്തത് 66 റൺസിന്

 | 
Rohit
 സൂപ്പർ 12ലെ ആദ്യ വിജയം നേടി ഇന്ത്യ ലോകകപ്പിലെ നേരിയ സെമി സാധ്യത നിലനിർത്തി. അഫ്ഗാനിസ്ഥാനെ 66 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. സ്കോർ: ഇൻഡ്യ 207/2, അഫ്‌ഗാൻ 144/7.

ടോസ് നേടിയ അഫ്‌ഗാൻ ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ രോഹിത്തും രാഹുലും ചേർന്ന് ഇന്ത്യക്ക് സ്വപ്‌നതുല്യമായ തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും 140 റൺസ് കൂട്ടിച്ചേർത്തു. രോഹിത് 47 പന്തിൽ 74ഉം രാഹുൽ 48 പന്തിൽ 69 റൺസും നേടി. 8 ഫോറും 3 സിക്‌സും രോഹിത് നേടിയപ്പോൾ രാഹുൽ 6 ഫോറും 2 സിക്‌സും നേടി. 

കരീം ജന്നത് ആണ് രോഹിത്തിനെ പുറത്താക്കിയത്. തൊട്ടു പിന്നാലെ ഗുൽബാദിന്റെ പന്തിൽ രാഹുലും പുറത്തായി. എന്നാൽ മൂന്നാം വിക്കറ്റിൽ പന്തും ഹർദിക് പാണ്ഡ്യയും ചേർന്ന് കൂട്ടാൻ അടികളിലൂടെ സ്കോർ 200 കടത്തി. ഇരുവരും കൂടി 21 പന്തിൽ 63 റൺസ് ആണ് നേടിയത്. പന്ത് 13 പന്തിൽ 27ഉം ഹർദിക് 13 പന്തിൽ 35ഉം നേടി പുറത്താകാതെ നിന്നു. 

മൂന്നാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് ഷഹസാദിനെ പൂജത്തിന് പുറത്താക്കി ഷമി അഫ്‌ഗാന്റെ തകർച്ചക്ക് തുടക്കമിട്ടു. അടുത്ത ഓവറിലെ ആദ്യ പന്തിൽ ഹസ്റത്തുള്ള സസായിയെ പുറത്താക്കി ബുംമ്രയും ഷമിക്ക് കൂട്ടായി. നന്നായി കളിച്ചു വന്ന ഗുർബാസിനെ (19) ജഡേജ പുറത്താക്കി. ഗുൽബാദിനെ പുറത്താക്കി അശ്വിനും വിക്കറ്റ്‌ വേട്ടയുടെ പട്ടികയിൽ പേര് എഴുതി ചേർത്തു. 
11 റൺസ് എടുത്ത നജീബുള്ള സർദാൻ ആശ്വിന്റെ അടുത്ത ഇരയായി. 69 റൺസിന് 5 വിക്കറ്റ് പോയി തകർന്ന അഫ്‌ഗാൻ ടീമിനെ എഴുന്നേൽപ്പിച്ചത് നായകൻ നബിയും കരീം ജന്നതും ചേർന്നാണ്. നബി 35ഉം ജന്നത് 42*ഉം നേടി. 20 ഓവറിൽ 7 വിക്കറ്റിന് 144 റൺസ് എടുക്കാനെ ടീമിന് കഴിഞ്ഞുള്ളൂ.

നേരത്തെ സ്‌കോട്ട്‌ലൻഡിനെ 16 റൺസിന് തോൽപ്പിച്ച്‌ ന്യൂസിലാൻ്റ് സൂപ്പർ 12ൽ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കിവി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുത്തു. സ്കോട്ട് ഇന്നിങ്സ് 5 വിക്കറ്റിന് 156 എന്ന നിലയിൽ അവസാനിച്ചു.