മുഹമ്മദ് ഇർഫാന് പരിക്ക്; ലോകകപ്പിൽ നിന്നും പുറത്തായേക്കും

പരിശീലനത്തിനിടെ പാക്കിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ഇർഫാന് പരിക്ക്. പരിക്കിനെ തുടർന്ന് ക്വാർട്ടറിൽ നിന്നും ഇർഫാനെ ഒഴിവാക്കാൻ തീരുമാനിച്ചതായി ടീം ഫിസിയോ ബ്രാഡ് റോബിൻസൺ പറഞ്ഞു. ഇടുപ്പിനേറ്റ പരിക്കാണ് ഇർഫാന് തിരിച്ചടിയായിരിക്കുന്നത്. പരിക്ക് ഗുരുതരമാണെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
 | 

മുഹമ്മദ് ഇർഫാന് പരിക്ക്; ലോകകപ്പിൽ നിന്നും പുറത്തായേക്കും

അഡ്‌ലെയ്ഡ്: പരിശീലനത്തിനിടെ പാക്കിസ്ഥാൻ പേസ് ബൗളർ മുഹമ്മദ് ഇർഫാന് പരിക്ക്. പരിക്കിനെ തുടർന്ന് ക്വാർട്ടറിൽ നിന്നും ഇർഫാനെ ഒഴിവാക്കാൻ തീരുമാനിച്ചതായി ടീം ഫിസിയോ ബ്രാഡ് റോബിൻസൺ പറഞ്ഞു. ഇടുപ്പിനേറ്റ പരിക്കാണ് ഇർഫാന് തിരിച്ചടിയായിരിക്കുന്നത്. പരിക്ക് ഗുരുതരമാണെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

ക്വാർട്ടർ ഫൈനലിൽ ജയിച്ചാൽ ഇർഫാന് പകരക്കാരനായി ഒരു ബൗളറെ ആവശ്യപ്പെടാനാണ് പാകിസ്ഥാന്റെ തീരുമാനം. അയർലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും പരിക്ക് മൂലം ഇർഫാൻ കളിച്ചിരുന്നില്ല. നിലവിലെ പരിക്ക് ഭേദമായില്ലെങ്കിൽ ഇർഫാന് ലോകകപ്പിലെ ബാക്കി മത്സരങ്ങളും നഷ്ടമായേക്കും.

സിംബാബ്‌വെയ്‌ക്കെതിരെ നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നും ന്യൂസീലൻഡിനെതിരെ രണ്ടും വിക്കറ്റുകൾ നേടി ഇർഫാനാണ് ലോകകപ്പ് ടീമിലെ മികച്ച ബൗളർ. വഹാബ് റിയാസ് മാത്രമാണ് ടീമിൽ സ്ഥിരത കാണിക്കുന്ന മറ്റൊരു ബൗളർ.

20ന് അഡ്‌ലെയ്ഡിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പാക്കിസ്ഥാൻ ഒാസ്‌ട്രേലിയയെ നേരിടും.