ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി; ഐ.സി.സിയുടെ ലാപ് ടോപ്പുകൾ മോഷണം പോയി
ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഐ.സി.സിയുടെ ലാപ് ടോപ്പുകൾ മോഷണം പോയി. സുപ്രധാന വിവരങ്ങളടങ്ങിയ അഞ്ചു ലാപ്ടോപ്പുകളാണ് മോഷണംപോയത്.
Feb 11, 2015, 15:53 IST
|
ക്രൈസ്റ്റ്ചർച്ച്: ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഐ.സി.സിയുടെ ലാപ് ടോപ്പുകൾ മോഷണം പോയി. സുപ്രധാന വിവരങ്ങളടങ്ങിയ അഞ്ചു ലാപ്ടോപ്പുകളാണ് മോഷണംപോയത്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് ഹേഗ്‌ളി നെറ്റ്‌ബോൾ സെന്ററിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. എന്നാൽ ഇന്ന് ഉച്ചയോടെയാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ ലാപ്‌ടോപ്പുകളിൽ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്നും അതിനാൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും ഇൻർനാഷണൽ ക്രിക്കറ്റ് ബോർഡ് വക്താക്കൾ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഹേഗ്‌ളി പാർക്കിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്.