ഐ.ഒ.എ തെരഞ്ഞെടുപ്പ്: പി.ടി ഉഷക്ക് തോൽവി

അഞ്ജു ബോബി ജോർജ്, സൈന നെഹ്വാൾ എന്നിവർക്ക് വിജയം
 | 
PT Usha

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ പി.ടി ഉഷ തോറ്റു. അസോസിയേഷന്‍റെ നിലവിലെ അധ്യക്ഷയാണ് ഉഷ. അഞ്ജു ബോബി ജോർജ്, റാണി റാം പാൽ, ഡോള ബാനർജി, സൈന നെഹ്വാൾ എന്നിവരാണ് വിജയിച്ചത്. ഏറ്റവും കൂടുതൽ വോട്ട് അഞ്ജു ബോബി ജോർജിനെന്നാണ് വിവരം.

രാജ്യ സഭാ എം.പിയും ബി.ജെ.പി അനുഭാവമുള്ള താരമാണ് പി.ടി ഉഷ. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഐ.ഒ.എയുടെ പ്രധാന ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനായിരുന്നു പി.ടി. ഉഷയുടെ നീക്കം. എന്നാല്‍ അതിന് എസ്.ഒ.എം വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഈ വിഭാഗത്തില്‍ വിജയിച്ചാല്‍ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉഷക്ക് കഴിയൂ.