ഐപിഎൽ വാതുവെയ്പ് കേസ്; വിധി പറയുന്നത് മാറ്റി

മലയാളി താരം ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ വാതുവെയ്പ് കേസിൽ വിധി പറയുന്നത് മാറ്റി. അടുത്ത മാസം 25 ലേക്കാണ് മാറ്റിയത്. വിധിയിൽ പ്രതീക്ഷയുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ഡൽഹി പാട്യാല കോടതിയാണ് വിധി പറയുന്നത്. രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെ കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
 | 

ഐപിഎൽ വാതുവെയ്പ് കേസ്; വിധി പറയുന്നത് മാറ്റി
ന്യൂഡൽഹി: മലയാളി താരം ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ വാതുവെയ്പ് കേസിൽ വിധി പറയുന്നത് മാറ്റി. അടുത്ത മാസം 25 ലേക്കാണ് മാറ്റിയത്. വിധിയിൽ പ്രതീക്ഷയുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ഡൽഹി പാട്യാല കോടതിയാണ് വിധി പറയുന്നത്. രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെ കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.

2013 മേയ് ഒൻപതിനു മൊഹാലിയിൽ കിംഗ്‌സ് ഇലവൻ പഞ്ചാബുമായി നടന്ന മൽസരത്തിൽ വാതുവയ്പുകാരുടെ നിർദേശപ്രകാരം തന്റെ രണ്ടാം ഓവറിൽ പതിനാലു റൺസിലേറെ വിട്ടുകൊടുക്കാൻ ശ്രീശാന്ത് ശ്രമിച്ചുവെന്നാണു ഡൽഹി പോലീസിന്റെ കണ്ടെത്തൽ. ശ്രീശാന്ത് അടക്കമുള്ളവർ നടത്തിയ ഫോൺ സംഭാഷണങ്ങളാണ് ഇതിനു പോലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്. കോടതിയെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് ശ്രീശാന്തും അഭിഭാഷകരും.