ഐ.പി.എൽ: പഞ്ചാബിന് 18 റൺസ് ജയം

ഐ.പി.എൽ ക്രിക്കറ്റ് മൽസരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 18 റൺസ് ജയം. ടോസ് നേടി മുംബൈ പഞ്ചാബിനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. പുറത്താകാതെ 61 റൺസെടുത്ത ക്യാപ്റ്റൻ ജോർജ് ബെയ്ലിയാണ് ടീമിന് കരുത്ത് പകർന്നത്.
 | 
ഐ.പി.എൽ: പഞ്ചാബിന് 18 റൺസ് ജയം

 

മുംബൈ: ഐ.പി.എൽ ക്രിക്കറ്റ് മൽസരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 18 റൺസ് ജയം. ടോസ് നേടി മുംബൈ പഞ്ചാബിനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. പുറത്താകാതെ 61 റൺസെടുത്ത ക്യാപ്റ്റൻ ജോർജ് ബെയ്‌ലിയാണ് ടീമിന് കരുത്ത് പകർന്നത്. ഓപ്പണർമാരായ മുരളി വിജയ് 35 റൺസും വിരേന്ദർ സേവാങ് 36 റൺസുമെടുത്തു. 20 ഓവർ പൂർത്തിയാക്കുമ്പോൾ പഞ്ചാബ് അഞ്ചു വിക്കറ്റിന് 177 റൺസെടുത്തു.

മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗയും ഹർഭജൻ സിങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 178 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഹർഭജന് സിങ് അവസാന ഓവറുകളിൽ 24 പന്തിൽ നിന്ന് 64 റൺസ് അടിച്ചെടുത്തെങ്കിലും മുംബൈയ്ക്കു വിജയിക്കാനായില്ല.

അനുരീത് സിങ്, മിച്ചൽ ജോൺസൺ, അക്‌സാർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ജോർജ് ബെയ്‌ലിയാണ് മാൻ ഓഫ് ദ മാച്ച്.