ഐപിഎൽ വാതുവെയ്പ്: വിധി 23 ന്

ശ്രീശാന്ത് ഉൾപ്പെടുന്ന ഐപിൽ വാതുവെപ്പ് കേസിലെ വിധി ഈ മാസം 23 ന് പറയും. ഡൽഹി പാട്യാല കോടതി ജഡ്ജി നീന ബൻസാലാണ് വിധി പറയുന്നത്. കേസിന്റെ വിചാരണ നേരത്തെ പൂർത്തിയാക്കിയിരുന്നു. ശ്രീശാന്തിനെതിരെ മകോക്ക പോലുള്ള കുറ്റങ്ങൾ ചുമത്തിയ ഡൽഹി പോലീസിന്റെ നടപടിയെ കോടതി ചോദ്യം ചെയ്തിരുന്നു.
 | 

ഐപിഎൽ വാതുവെയ്പ്: വിധി 23 ന്
ന്യൂഡൽഹി: ശ്രീശാന്ത് ഉൾപ്പെടുന്ന ഐപിൽ വാതുവെപ്പ് കേസിലെ വിധി ഈ മാസം 23 ന് പറയും. ഡൽഹി പാട്യാല കോടതി ജഡ്ജി നീന ബൻസാലാണ് വിധി പറയുന്നത്. കേസിന്റെ വിചാരണ നേരത്തെ പൂർത്തിയാക്കിയിരുന്നു. ശ്രീശാന്തിനെതിരെ മകോക്ക പോലുള്ള കുറ്റങ്ങൾ ചുമത്തിയ ഡൽഹി പോലീസിന്റെ നടപടിയെ കോടതി ചോദ്യം ചെയ്തിരുന്നു.

ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാർദ്ദനൻ നൽകിയ മൊഴിയാണ് പോലീസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന തെളിവ്. ശ്രീശാന്ത് നിരപരാധിയാണെന്ന തരത്തിലുള്ള പരാമർശങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. വിധി ശ്രീശാന്തിന് അനുകൂലമായാൽ നിലവിൽ ശ്രീശാന്തിനെതിരെയുള്ള വിലക്കുകൾ നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.