ഐ.പി.എൽ കേസിൽ വിധി ഇന്ന്

ശ്രീശാന്ത് പ്രതിയായ ഐ.പി.എൽ ഒത്തുകളിക്കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് വിധി പറയും. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള മക്കോക്ക ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കുമോയെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് നീന ബൻസാൽ കൃഷ്ണ വിധി പറയുന്നത്.
 | 

ഐ.പി.എൽ കേസിൽ വിധി ഇന്ന്

ന്യൂഡൽഹി:  ശ്രീശാന്ത് പ്രതിയായ ഐ.പി.എൽ ഒത്തുകളിക്കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് വിധി പറയും. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള മക്കോക്ക ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കുമോയെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് നീന ബൻസാൽ കൃഷ്ണ വിധി പറയുന്നത്. വാതുവെയ്പുകാരിൽ നിന്നും പണം കൈപ്പറ്റി ഒത്തുകളിച്ചുവെന്നാണ് ശ്രീശാന്തിനെതിരെയുള്ള ആരോപണം. വിധികേൾക്കാൻ ശ്രീശാന്തും കുടുംബവും ഡൽഹിക്ക് തിരിച്ചു.

ഐ.പി.എൽ ആറാം സീസണിലായിരുന്നു ഏറെ വിവാദം സൃഷ്ടിച്ച വാതുവെയ്പ് നടന്നത്. 2013 മേയ് ഒൻപതിന് മൊഹാലിയിൽ കിങ്‌സ് ഇലവൻ പഞ്ചാബുമായി നടന്ന മൽസരത്തിൽ വാതുവെയ്പുകാരുടെ നിർദേശപ്രകാരം തന്റെ രണ്ടാം ഓവറിൽ പതിനാല് റൺസിലേറെ വിട്ടുകൊടുക്കാൻ ശ്രീശാന്ത് ശ്രമിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ ആരോപണം. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ തുടങ്ങിയ അധോലോക സംഘാംഗങ്ങൾ വാതുവയ്പ് നിയന്ത്രിച്ചിരുന്നതായും ആറായിരം പേജുകൾ വരുന്ന കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസിൽ 42 പ്രതികളാണുള്ളത്. ഇതിൽ 36 പേരെ മാത്രമാണ് പിടികൂടാനായത്.