ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി

തി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും കോടതി അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമസ്ഥർ ആരാണെന്നും ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ.ശ്രീനിവാസന് ടീമുമായും ഇന്ത്യാ സിമന്റ്സുമായും എന്ത് ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചു. മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി വ്യക്തമാക്കി.
 | 
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി


ന്യൂഡൽഹി:
 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ പുറത്താക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും ടീമിന്റെ അംഗീകാരം റദ്ദാക്കാനാവശ്യമായ തെളിവുകളുണ്ടെന്നും കോടതി അറിയിച്ചു. മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഉടമസ്ഥർ ആരാണെന്നും ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ.ശ്രീനിവാസന് ടീമുമായും ഇന്ത്യാ സിമന്റ്‌സുമായും എന്ത് ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചു. ഐപിഎൽ വാതുവെപ്പ് കേസിലുൾപ്പെട്ട ടീമുകളുടെ അംഗീകാരം റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.