ഐ.പി.എൽ: ചെന്നൈയ്ക്ക് ഒരു റൺ ജയം

ഐ.പി.എൽ എട്ടാം സീസണിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് വിജയത്തുടക്കം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഒരു റണ്ണിനാണ് ഡൽഹി ഡെയർ ഡെവിൾസിനെ ചെന്നൈ പരാജയപ്പെടുത്തിയത്.
 | 

ഐ.പി.എൽ: ചെന്നൈയ്ക്ക് ഒരു റൺ ജയം
ചെന്നൈ: ഐ.പി.എൽ എട്ടാം സീസണിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് വിജയത്തുടക്കം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഒരു റണ്ണിനാണ് ഡൽഹി ഡെയർ ഡെവിൾസിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഡെയർ ഡെവിൾസ് ചെന്നൈയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി.

ഡ്വെയ്ൻ സ്മിത്തിന്റെയും (34) ഡു പ്ലെസിസിന്റെയും (32) ക്യാപ്റ്റൻ ധോനിയുടെയും (30) ബാറ്റിങ് മികവാണ് ചെന്നൈയുടെ സ്‌കോർ ഉയർത്തിയത്. ഡൽഹിക്ക് വേണ്ടി നദാൻ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് കരുത്തായത് ആൽബി മോർക്കലിന്റെ (73) ബാറ്റിങായിരുന്നു. എന്നാൽ ഇത് ടീമിന്റെ വിജയത്തിന് ഗുണം ചെയ്തില്ല. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് ഡൽഹിക്ക് നേടാനായത്.

20 റൺസെടുത്ത കേദാർ ജാദവും 15 റൺസെടുത്ത മായങ്ക് അഗർവാളും മാത്രമാണ് രണ്ടക്കം തികച്ചത്.
ചെന്നൈയ്ക്കു വേണ്ടി ആശിഷ് നെഹ്‌റ മൂന്നും ഡ്വെയ്ൻ ബ്രാവോ രണ്ടു വിക്കറ്റും നേടി.