ഐഎസ്എൽ പത്താം സീസണ് ഇന്ന് കൊച്ചിയിൽ തുടക്കം; കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയെ നേരിടും

 | 
isl

കൊച്ചി: ഐഎസ്എൽ പത്താം സീസണ് ഇന്ന് കൊച്ചിയിൽ തുടക്കം. ഉദ്ഘടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയെ നേരിടും.  കലൂരിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഐ ലീഗ് ചമ്പ്യാന്മാരായി പ്രൊമോഷൻ ലഭിച്ച 12 ടീമുകളാണ് കളിക്കുക. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. 

കഴിഞ്ഞ സീസണിലെ ബംഗുളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിൽ വിവാദമായ ഗോളിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ടീമിനെ കോച്ച് കളിക്കളത്തിൽ നിന്ന് പിൻവലിക്കുകയായിരുന്നു. ഇതേത്തുടർന്ന് ടീമിന് പിഴയും പത്തു മത്സരങ്ങളിൽ വിൽക്കും ഉണ്ടായി. അതിന് സ്വന്തം മണ്ണിൽ പകരം വീട്ടുക എന്ന ലക്ഷ്യവും മഞ്ഞപ്പടയ്ക്കുണ്ട്. കഴിഞ്ഞ സീസണിലെ ടീമിൽ നിന്ന് സാരമായ അഴിച്ചു പണികളോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. .