ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവിയോടെ തുടക്കം

എടികെ മോഹൻബഗാൻ വിജയിച്ചത് 2നെതിരേ 4 ഗോളുകൾക്ക്
 | 
Isl
 


ഇന്ത്യൻ സൂപ്പർലീഗ് എട്ടാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവിയുടെ തുടക്കം. 2 നെതിരേ 4 ഗോളുകൾക്ക് എടികെ മോഹൻബഗാൻ ആണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. പുതിയ പരിശീലകന്റെ കീഴിൽ പുതിയ ടീം ആയിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത് എങ്കിലും എടികെ മോഹൻബഗാന്റെ വേഗത്തിനു മുന്നിൽ പിടിച്ചു നിലക്കാൻ അവർക്ക് ആയില്ല.

കളിയുടെ രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ ബ്ലാസ്റ്റേഴ്‌സ് വലയിൽ വീണു. ഹ്യുഗോ ബോമു ആണ് ഗോൾ അടിച്ചത്. 39 മിനിറ്റിൽ ബോമു രണ്ടാം ഗോളും നേടി. റോയ് കൃഷ്ണ 27ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തി. ലിസ്റ്റൻ കൊളാസോ  50ആം മിനിറ്റിൽ നാലാം ഗോളും നേടി. 

ബ്ലാസ്റ്റേഴ്‌സ് നിരയിൽ മലയാള താരം സഹൽ അബ്ദുൽ സമദ് 24ആം മിനിട്ടിലും അർജന്റീന തരാം ഹോർഹേ പെരേര ഡയസ് 69ആം മിനിട്ടിലും ഗോൾ നേടി. 

റോയ് കൃഷ്ണ-ലിസ്റ്റൺ-മൻവീർ-ബൗമാസ് നാൽവർസംഘത്തെ തടയാൻ പ്രത്യേക പ്രതിരോധതന്ത്രങ്ങളില്ലാത്തത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. പോസഷൻ ഫുട്‌ബോൾ നന്നായി കളിച്ചെങ്കിലും ഗോൾ നേടുന്നതിൽ ഉള്ള ഫിനിഷിങ് കുറവ് ആണ് ടീമിനെ കാര്യമായി ബാധിച്ചത്. ഷോട്സ് കൂടുതൽ ബ്ലാസ്റ്റേഴ്‌സ് ആണ് തൊടുത്തത് എങ്കിലും ഷോട്ട് ഓൺ ടാർഗറ്റ് കുറവായിരുന്നു. 
രണ്ടാം പകുതിയിൽ ആണ് ടീം കുറച്ചു കൂടി സെറ്റ് ആയത്. ഇത് അടുത്ത കളികളിൽ പ്രതീക്ഷ നൽകുന്നു.