ഒളിമ്പിക്‌സ് മെഡല്‍ നേടിയ ശേഷം കോച്ചിനെ ഒഴിവാക്കിയത് മര്യാദകളുടെ ലംഘനം; വിമര്‍ശിച്ച് അത്‌ലറ്റിക് പരിശീലകന്‍

 | 
Coach

ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ നേടിയ നീരജ് ചോപ്രയുടെ കോച്ച് ഊവ് ഹോണിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് സ്‌പോര്‍ട്‌സ് വിദഗ്ദ്ധനും അതല്റ്റിക് കോച്ചുമായ ഡോ.മുഹമ്മദ് അഷ്‌റഫ്. ഹോണിന്റെ പിരിച്ചുവിടലില്‍ സംഭവിച്ചിരിക്കുന്നത് അസ്വാഭാവികവും സംഭവിക്കാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണെന്ന് ഡോ.മുഹമ്മദ് ഫെയിസ്ബുക്കില്‍ കുറിച്ചു. ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവിന്റെ പ്രകടനങ്ങള്‍ക്ക് നിലവാരമില്ലെന്ന കാരണം പറഞ്ഞാണ് ഹോണിനെ ഒഴിവാക്കിയത്.

87/56 മീറ്റര്‍ ദൂരമെറിഞ്ഞ് ഒളിമ്പിക്‌സില്‍ ചരിത്രവിജയം നേടിയ ശേഷം അതും ഈ വിജയത്തില്‍ ഈ കോച്ചിനുള്ള പങ്ക് നിസീമമെന്ന് മെഡല്‍ നേടിയ ആള്‍ സാക്ഷ്യപ്പെടുത്തിയ ശേഷമുള്ള ഒഴിവാക്കല്‍ എല്ലാ വിധ മര്യാദകളുടെയും ലംഘനവും ആ അത്‌ലറ്റിന്റെ തുടര്‍ന്നുള്ള പ്രകടനങ്ങളെ ബാധിക്കുന്ന വിധം ആശാസ്ത്രീയവുമാണെന്ന് ഡോ.മുഹമ്മദ് പറയുന്നു.

ഇവിടെ നടക്കുന്നതൊക്കെ തികച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ്. ചോപ്രയുടെ പ്രകടനം മോശമായെങ്കില്‍ എന്തുകൊണ്ടെന്ന് അപഗ്രഥിച്ച് പരിഹാരം കാണേണ്ടത് സംഘടനയുടെ ടെക്‌നിക്കല്‍ കമ്മറ്റിയാണ്. അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ അവര്‍ ഇവിടെ പ്രതിക്കൂട്ടിലാണ്. കാരണം ഒരു അന്തര്‍ദേശീയ അത്‌ലറ്റിന്റെ പ്രകടനം മെച്ചമാകുന്നത് തുടര്‍ച്ചയായിട്ടുള്ള അയാളുടെ  മത്സര പങ്കാളിത്തത്തിലൂടെയാണ്. ഇവിടെ നമ്മുടെ മെഡല്‍ വിജയി ഇതുവരെ എത്ര മത്സരങ്ങളില്‍ പങ്കെടുത്തു? ലോക അത്‌ലറ്റിക് സംഘടന ഇതിനായി 12 മത്സരങ്ങള്‍ നടത്തുന്നുണ്ട് ഭീമമായ സമ്മാനത്തുകയും പങ്കാളിത്ത ചെലവും നല്‍കിക്കൊണ്ട്. അതിലൊക്കെ പങ്കെടുക്കാന്‍ അര്‍ഹനാണ് നീരജ് ചോപ്ര. ആ ലിസ്റ്റില്‍ എത്ര എണ്ണത്തില്‍ അദ്ദേഹം പങ്കെടുത്തു? ഇല്ലെങ്കില്‍ എന്തുകൊണ്ട്?

ടോക്കിയോയില്‍ അദ്ദേഹത്തോട് തോറ്റ ജര്‍മന്‍ കാരന്‍ യോഹാനീസ് ഫെറ്റര്‍ ഒളിമ്പിക്‌സിന് ശേഷമുള്ള മത്സരങ്ങളില്‍ പങ്കെടുത്തു ചോപ്രയുടെ ദൂരം ഒന്നിലധികം തവണ മറികടക്കുകയും ചെയ്തു. ശനിയാഴ്ച ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഫെസ്റ്റിവലില്‍ അയാള്‍ 88/76 മീറ്റര്‍ എറിഞ്ഞ് പ്രകടനം മെച്ചപ്പെടുത്തി. ഇവിടെയാണ് മത്സര പങ്കാളിത്തവും പ്രകടന നിലവാരവും തമ്മിലുള്ള താരതമ്യ പഠനം സാധ്യമാകുന്നത്. ഇതൊന്നും അറിയാത്തവരാണോ അത്‌ലറ്റിക്‌സ് സംഘടനയെ നയിക്കുന്നത്. എന്തുകൊണ്ട് ചോപ്ര ഒരു ഡയമണ്ട് ലീഗ് മത്സരങ്ങളിലും പങ്കെടുത്തില്ല? ഒളിമ്പിക് സ്വര്‍ണ്ണവും ആയി ആഘോഷങ്ങളും മെഡല്‍ പ്രദര്‍ശനവും ആണ് ഇനി വേണ്ടത് എന്ന് അയാളും ഫെഡറേഷനും കരുതുന്നതുകൊണ്ടായിരുന്നോ മത്സരങ്ങള്‍ അവഗണിക്കപ്പെട്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം

മുരളിയെ ഒഴിവാക്കി., "
ഊവ് ഹോണിനെ പിരിച്ചുവിട്ടു..!
പ്രകടനം മോശമായാൽ സ്പോർട്സിൽ കോച്ച് മാർക്ക് സ്ഥാനം നഷ്ട്ടമാകുന്നത് പതിവാണ് സ്വാഭാവികവും
എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് സംഭവിക്കാൻ പാടില്ലാത്തതും
അസ്വാഭാവികവും ആയ കാര്യങ്ങളാണ്
ഒന്ന്....,
നീരജ് ചോപ്രയുടെ പരിശീലകനെ പിരിച്ചു വീട്ടിരിക്കുന്നതിനുള്ള കാരണം ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവിന്റെ പ്രകടനങ്ങൾക്ക് നിലവാരമില്ല എന്ന കാരണം പറഞ്ഞാണ്
87/56 മീറ്റർ ദൂരമെറിഞ്ഞു ഒളിമ്പിക്സിൽ ചരിത്രവിജയം നേടിയ ശേഷം അതും ഈ വിജയത്തിൽ ഈ കോച്ചിനുള്ള പങ്കു നിസീമമെന്ന് മെഡൽ നേടിയ ആൾ സാക്ഷ്യപ്പെടുത്തിയ ശേഷമുള്ള ഒഴിവാക്കൽ എല്ലാ വിധ മര്യാദകളുടെയും ലംഘനവും ആ അത്ലറ്റിന്റെ തുടർന്നുള്ള പ്രകടനങ്ങളെ ബാധിക്കുന്നവിധം ആശാസ്ത്രീയവും ആണ്..!
കായിക സംഘടനകളെ നയിക്കുന്നവർ പ്രശംസകൾ മാത്രം ആസ്വദിക്കേണ്ടവരല്ല വിമർശനവും ഉൾക്കൊള്ളണം അതനുസരിച്ചു മാറ്റങ്ങളും വരുത്തണം
ഇവിടെ നടക്കുന്നതൊക്കെ തികച്ചും അശാസ്ത്രീയമായ കാര്യങ്ങളാണ്
ചോപ്രയുടെ പ്രകടനം മോശമായോ എങ്കിൽ എന്തുകൊണ്ട് എന്ന് അത് അപഗ്രഥിച്ചു പരിഹാരം കാണേണ്ടത് സംഘടനയുടെ ടെക്നിക്കൽ കമ്മറ്റിയാണ്
അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അവർ ഇവിടെ പ്രതിക്കൂട്ടിലാണ്
കാരണം ഒരു അന്തർ ദേശിയ അതിലറ്റിന്റെ പ്രകടനം മെച്ചമാകുന്നത് തുടർച്ചയായിട്ടുള്ള അയാളുടെ മത്സര പങ്കാളിത്വത്തിലൂടെയാണ്
ഇവിടെ നമ്മുടെ മെഡൽ വിജയി ഇതുവരെ എത്ര മത്സരങ്ങളിൽ പങ്കെടുത്തു
ലോക അത്ലറ്റിക് സംഘടന ഇതിനായി 12 മത്സരങ്ങൾ നടത്തുന്നുണ്ട് ഭീമമായ സമ്മാനത്തുകയും പങ്കാളിത്ത ചെലവും നൽകിക്കൊണ്ട്...,
അതിലൊക്കെ പങ്കെടുക്കാൻ അർഹനാണ് നീരജ് ചോപ്ര
ഇതിൽ ഉള്ള ലിസ്റ്റിൽ എത്ര എണ്ണത്തിൽ അദ്ദേഹം പങ്കെടുത്തു
ഇല്ലെങ്കിൽ എന്തുകൊണ്ട്?
ടോക്കിയോയിൽ അദ്ദേഹത്തോട് തോറ്റ ജർമൻ കാരൻ യോഹാനീസ് ഫെറ്റർ ഒളിമ്പിക്സിന് ശേഷമുള്ള മത്സരങ്ങളിൽ പങ്കെടുത്തു ചോപ്രയുടെ ദൂരം ഒന്നിലധികം തവണ മറികടക്കുകയും ചെയ്തു ശനിയാഴ്ച ബെർലിൻ ഇന്റർനാഷണൽ സ്റ്റേഡിയം ഫെസ്റ്റിവലിൽ അയാൾ 88/76
മീറ്റർ എറിഞ്ഞു പ്രകടനം മെച്ചപ്പെടുത്തി
ഇവിടെയാണ്‌ മത്സര പങ്കാളിത്തവും പ്രകടന നിലവാരവും തമ്മിലുള്ള താരതമ്യ പഠനം സാധ്യമാകുന്നത്...!
ഇതൊന്നും അറിയാത്തവരാണോ അതിലറ്റിസ് സംഘടനയെ നയിക്കുന്നത്
എന്തുകൊണ്ട് ചോപ്ര ഒരു ഡയമണ്ട് ലീഗ് മത്സരങ്ങളിലും പങ്കെടുത്തില്ല..?
ഒളിമ്പിക് സ്വർണ്ണവും ആയി ആഘോഷങ്ങളും മെഡൽ പ്രദർശനവും ആണ് ഇനി വേണ്ടത് എന്ന് അയാളും ഫെഡറേഷനും കരുതുന്നതുകൊണ്ടായിരുന്നോ മത്സരങ്ങൾ അവഗണിക്കപ്പെട്ടത്
അഥിൽ അടക്കമുള്ളവർ ഒന്ന് മനസിലാക്കുക നൂറു ദിവസം ഒരേ പോലെ പരിശീലിക്കുന്നതിലും ഫലപ്രദമാണ് ഒരു അന്താരാഷ്ട്ര മത്സര പങ്കാളിത്വം... അതറിഞ്ഞു
അതിനു അവസരം നൽകണമെന്ന് അറിയിക്കുന്ന പരിശീലകനെ പിരിച്ചുവിട്ടുകൊണ്ട് പ്രകടനം മെച്ചപ്പെടുത്താനാണ് ഭാവമെങ്കിൽ ചോപ്രയുടെ മെഡൽ എന്റെ ഉപ്പാപ്പക്ക് ആന ഉണ്ടായിരുന്നെന്നു പറയുന്നതുപോലാകും ഭാവിതലമുറക്ക്..!
രണ്ടു
മുരളിയെ ഒഴിവാക്കുന്നത്
8/26 ചാടി ദേശീയ റെക്കാർഡ് നേടിയ ഒരാൾക്കുള്ള ശിക്ഷയാണ് മാനസിക പീഡനമാണ് തുടർന്നുള്ള അയാളുടെ പ്രകടനങ്ങളെ ബാധിക്കും വിധമുള്ള സമ്മർദ്ദമാണ് ഇതുവരെ അയാളെ കൊണ്ടെത്തിച്ച അയാളുടെ പരിശീകനെ പുറത്താക്കുന്ന നടപടി
ഇവിടെ മുരളിയുടെ മകന്റെ ഒളിമ്പിക്സിലെ പ്രകടനം മോശമായിട്ടുണ്ടെങ്കിൽ അതിനുള്ള കാരണക്കാർ മുൻ ദേശീയ അതിലറ്റ് കൂടിയായ അഥിൽ അടക്കമുള്ളവരാണ്
സ്പോർട്സ് സൈക്കോളജി എന്താണെറിയാത്ത അതിനെ അപഹസിക്കുന്ന പ്രവർത്തിയാണവർ കാണിച്ചത്
ഒളിമ്പിക്സ്‌പോലെ സുപ്രധാനമായ ഒരു മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് ഇവർ ഒപ്പം കൊടുത്തയച്ച സമർദ്ദം കൂടി നമുക്കൊന്ന് നോക്കി കാണാം
നിങ്ങളെ മത്സരത്തിന് വിടാം പ്രകടനം മോ ശമാവുകയാണെങ്കിൽ മടങ്ങി എത്തിയാൽ നിങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണു അച്ചടക്ക നടപടികളാണ്..! കേവലം 20 വയസുള്ള ഒരു ചെക്കനെയാണ് നിങ്ങൾ ഇതുപോലെ സമ്മർദ്ദത്തിലാക്കി ഒളിമ്പിക്സിൽ മത്സരിക്കാൻ അയച്ചത്
ടേ,ക്ക് ഓഫ്‌ ബോർഡിൽ അവന്റെ കാലെത്തുമ്പോൾ എന്തായിരിക്കും അവന്റെ മാനസിക അവസ്ഥ..!
തന്റെ പ്രകടനം മോശമായതിൽ അവന്റെ പിതാവ് ശിക്ഷിക്കപ്പെടുമ്പോൾ ഭാവിയിൽ എന്ത് മാനസിക അവസ്ഥയിൽ ആകും ഇനിയവൻ പരിശീലിക്കുക മത്സരങ്ങളിൽ പങ്കെടുക്കുക...!
ചുരുക്കത്തിൽ കുതിരയെ വണ്ടിക്കു പുറകിൽ കെട്ടുന്ന വിവരക്കേടും വിഡ്ഢിത്തരവും ആണ് ഫെഡറേഷൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്
അതുപോലെ ശ്രീ ശങ്കറിനു ഇതുവരെ എത്ര മത്സര പങ്കാളിത്തം നിങ്ങൾ നൽകി അച്ഛനെന്ന പരിഗണന വേണ്ട കോച്ചു എന്ന നിലയിൽ മുരളിക്കു എത്ര മത്സരങ്ങളിൽ തന്റെ ട്രൈനീയും ആയി മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരങ്ങൾ നിങ്ങൾ നൽകി
അങ്ങനെ അപഗ്രഥിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു പ്രതിക്കൂട്ടിൽ നിങ്ങൾ തന്നെയാണ് ഫെഡറേഷനും അത് നയിക്കുന്നവരുടെ സാകേതിക അറിവില്ലായ്മയും
തെറ്റുതിരുത്തിയില്ലെങ്കിൽ ഇത് ഇന്ത്യൻ അതിലേറ്റിക്സിന്റെ അടിവേരറുക്കുന്ന അപകടകരമായ നടപടികളാകും
ഡോ : മുഹമ്മദ്‌ അഷ്‌റഫ്