‘ഇതൊരു വിട പറച്ചിലല്ല, പരമാവധി ഊർജം നൽകാൻ കഴിയുന്ന ഒരു പരിശീലകനെയാണ് ടീമിന് ആവശ്യം’; അർജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്ന് സൂചന നൽകി ലയണൽ സ്കലോണി

 | 
scaloni


അർജന്റീനയുടെ പരിശീലകസ്ഥാനം ഒഴിയുന്നതായി സൂചന നൽകി ലയണൽ സ്കലോണി. കഴിഞ്ഞ രണ്ട് വർഷമായി ടീം പുലർത്തുന്ന നിലവാരം മുന്നോട്ടും നിലനിർത്താൻ പ്രയാസമാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. ടീമിന് ഊർജസ്വലനായ ഒരു പരിശീലകനെ ആവശ്യമുണ്ടെന്നും ഖത്തർ ലോകകപ്പ് കിരീടത്തിലേക്ക് ആൽബിസെലെസ്റ്റിനെ നയിച്ച സ്കലോണി പറഞ്ഞു. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ 1-0ന് വിജയിച്ചതിന് പിന്നാലെയാണ് സ്കലോണിയുടെ പ്രതികരണം. 

‘ഇതൊരു വിട പറച്ചിലല്ല…ബാർ വളരെ ഉയർന്നതാണ്, തുടരാൻ വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ, ഇനി പ്രയാസമാണ്. വിജയം തുടരുകയും ബുദ്ധിമുട്ടാണ്. ചിന്തിക്കേണ്ട സമയമാണിത്. കാരണം പരമാവധി ഊർജം നൽകാൻ കഴിയുന്ന ഒരു പരിശീലകനെയാണ് ടീമിന് ആവശ്യം’- സ്കലോണി കൂട്ടിച്ചേർത്തു.