ജഗ്‌മോഹൻ ഡാൽമിയ ബി.സി.സി.ഐ അധ്യക്ഷൻ?
ജഗ്മോഹൻ ഡാൽമിയ വീണ്ടും ബി.സി.സി.ഐ അധ്യക്ഷൻ ആയേക്കുമെന്ന് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചു.
Mar 1, 2015, 16:09 IST
|
മുംബൈ: ജഗ്‌മോഹൻ ഡാൽമിയ വീണ്ടും ബി.സി.സി.ഐ അധ്യക്ഷൻ ആയേക്കുമെന്ന് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചു. എന്നാൽ മറ്റാരും മത്സരിക്കാനായി പത്രിക നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ഇന്ന് മൂന്ന് മണിവരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള സമയം.
മുൻ ബി.സി.സി.ഐ അധ്യക്ഷനായിരുന്ന ജഗ്‌മോഹൻ ഡാൽമിയ നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ്. ബി.സി.സി.ഐ തെരഞ്ഞെടുപ്പിൽ മുൻ അധ്യക്ഷൻ
എൻ.ശ്രീനിവാസൻ മത്സരിക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരുന്നു.