ജോഹന്നാസ്ബർ​ഗ് ടെസ്റ്റ്: ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 240 റൺസ്

ഇന്ത്യ രണ്ടാം ഇന്നിം​ഗ്സിൽ 266ന് പുറത്ത്

 | 
cricket

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിം​ഗ്സിൽ 266 റൺസിന് ഓൾ ഔട്ടായി. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിം​ഗ്സിൽ 229 റൺസിന് പുറത്തായിരുന്നു.  

85ന് 2 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിം​ഗ് തുടങ്ങിയ ഇന്ത്യക്കായി രഹാനേയും പുജാരയും ശ്രദ്ധിച്ചാണ് കളിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും 111 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഉടനെ മടങ്ങി. രഹാനെ 58ഉം പുജാര 53 റൺസും നേടി. റബാദയാണ് ഇരുവരേയും പുറത്താക്കിയത്. പിന്നീട് ഹനുമാ വിഹാരി ഒഴികെ ആർക്കും കാര്യമായി പിടിച്ചു നിൽക്കാനായില്ല. വിഹാരി പുറത്താകാതെ 40 റൺസ് നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാദ, എൻ​ഗിഡി, ജാൻസൺ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.