യുവന്റസ്- ഇന്റർ മിലാൻ കളി സമനിലയിൽ; പിഎസ്‌ജിക്കും സമനില

 | 
Psg
 

ഇറ്റാലിയൻ ലീഗിലെ ഹെവി വെയ്റ്റ് മത്സരത്തിൽ യുവന്റസും ഇന്റർ മിലാനും സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി. എഡിൻ സെക്കോയുടെ ഗോളിൽ മുന്നിട്ടു നിന്ന ഇന്ററിനെ 89ആം മിനിറ്റിൽ പൗളോ ഡിബാല നേടിയ പെനാൽറ്റി ഗോളിലൂടെയാണ് യുവ സമനിലയിൽ തളച്ചത്. ലീഗിൽ ഇന്റർ മൂന്നാം സ്ഥാനത്തും യുവന്റസ് ആറാം സ്ഥാനത്തും ആണ് ഉള്ളത്. നപ്പോളിയാണ് ഒന്നാമത്.

ലീഗ് വണ്ണിൽ പിഎസ്‌ജി- മാസെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.  മത്സരത്തിൽ പന്ത് കൂടുതൽ കൈവശം വച്ചത് പിഎസ്‌ജി ആണെങ്കിലും ആക്രമിച്ചു കളിച്ചത് മാസേയാണ്. 57ആം മിനിറ്റിൽ അചറഫ് ഹക്കീമിക്ക് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോകേണ്ടിവന്നു. ആദ്യ പകുതിയിൽ മാസേ നേടിയ 2 ഗോളുകൾ വാർ വഴി റദ്ദാക്കിയിരുന്നു.

ലാ ലീഗയിൽ അത്‌ലറ്റികോ മാഡ്രിഡ്- റയൽ സോസിദാദ് മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമും 2 ഗോൾ വീതം നേടി. സുവാരസ് ഇരട്ട ഗോൾ നേടി. ഇതോടെ സോസിദാദ് പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി.

പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാം യുണൈറ്റഡ് ടോട്ടനം ഹോട്‌സ്പർസിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റ്ഹാം വിജയിച്ചത്. ലെസ്റ്റർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബീസിനെ തോൽപ്പിച്ചു.